നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന നടൻ മിഥുൻ ചക്രവർത്തിയെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടുത്ത നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന നടൻ മിഥുൻ ചക്രവർത്തിയെ ശനിയാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അദ്ദേഹം ചികിത്സയിൽ കഴിയുന്ന ആരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു. 73 കാരനായ നടൻ എംആർഐക്ക് വിധേയനായെന്നും മറ്റ് പരിശോധനകൾ ഇപ്പോൾ നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ചക്രവർത്തിയെ ഇന്ന് രാവിലെയാണ് അഡ്മിറ്റ് ചെയ്തത്. നിരീക്ഷണത്തിലാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്ന് ആശുപത്രി വക്താവ് പറഞ്ഞു. രാവിലെ 10.30ഓടെയാണ് നടനും ബിജെപി നേതാവുമായ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. “എംആർഐയുടെ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്. ഒരു ന്യൂറോമെഡിസിൻ സ്പെഷ്യലിസ്റ്റിൻ്റെ മേൽനോട്ടത്തിൽ അദ്ദേഹം ഇപ്പോൾ ഐടിയുവിലാണ്,” ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു.