വോൾ ഓഫ് ലവ് കളക്ട്രേറ്റിലും

കോട്ടയം: നമ്മൾ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള സാധന സാമഗ്രികൾ മറ്റൊരാൾക്ക് സംഭാവന ചെയ്യുന്നതിനായി ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വോൾ ഓഫ് ലവ് പദ്ധതി കളക്ട്രേറ്റിലും. കളക്‌ട്രേറ്റിൽ ജില്ലാ പഞ്ചായത്തിനു സമീപമാണ് വോൾ ഓഫ് ലവ് സ്ഥാപിച്ചത്. ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടവും റോട്ടറി ക്ലബ്ബ് കോട്ടയം നോർത്തിന്റെയും സഹായത്തോടെയാണ് വോൾ ഓഫ് ലവ് സ്ഥാപിച്ചത്.
തുണിത്തരങ്ങൾ, ബാഗുകൾ, പായ്ക്കറ്റ് ഭക്ഷണസാധനങ്ങൾ, പഠനോപകരണങ്ങൾ, കസേരകൾ തുടങ്ങി കേടുപാടുകൾ ഇല്ലാത്ത എന്തും വോൾ ഓഫ് ലവിന്റെ കബോർഡിൽ വയ്ക്കാം. ആരാണ് നൽകിയതെന്നോ ആരാണ് ഉപയോഗിക്കുന്നതെന്നോ പരസ്പരം അറിയാതെ നമുക്ക് മറ്റൊരാളെ സഹായിക്കാനാകും.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പി.ആർ. ബീന, ഡെപ്യൂട്ടി കളക്ടർ എം.എച്ച്. ഹരീഷ്, റോട്ടറി ക്ലബ്ബ് കോട്ടയം നോർത്ത് പ്രസിഡന്റ് ജെബിസൺ ഫിലിപ്പ്, സെക്രട്ടറി സിബി കുര്യൻ, അസിസ്റ്റന്റ് ഗവർണർ അരുൺ സെബാസ്റ്റ്യൻ, സീനിയർ സൂപ്രണ്ട് കെ.കെ. ബിനി, ജീവനക്കാർ, റോട്ടറി ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...