വഖഫ് നിയമ ഭേദഗതി ബില്‍: ജെപിസി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം

വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജെപിസി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം. രാജ്യസഭയില്‍ ബിജെപി അംഗം മേധ കുല്‍ക്കര്‍ണി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രതിപക്ഷ ബഹളത്തിനിടെയാണ് അംഗീകരിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പുകള്‍ പോലും ഒഴിവാക്കിയ റിപ്പോര്‍ട്ട് ഭരണഘടന വിരുദ്ധം എന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവെച്ചിരുന്നു.പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തിയതോടെ, റിപ്പോര്‍ട്ടില്‍ വിയോജനക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തുന്നതില്‍ ബിജെപിക്ക് എതിര്‍പ്പ് ഇല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചുപ്രതിഷേധിച്ച് പ്രതിപക്ഷം ഇത്രയും വിശാലമായി തെളിവുകള്‍ ശേഖരിച്ച ജെപിസി ചരിത്രത്തില്‍ ആദ്യമെന്നാണ് വഖഫ് ജെ പി സി അധ്യക്ഷന്‍ ജഗദംപികപാല്‍ ട്വന്റിഫോറിനോട് പ്രതികരിച്ചത്. റിപ്പോര്‍ട്ടില്‍ ആക്ഷേപമുള്ള അംഗങ്ങളും സമിതിയില്‍ ഉണ്ടെന്നും സമിതി പ്രവര്‍ത്തിച്ചത് എല്ലാ ചട്ടങ്ങളും പാലിച്ചെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭേദഗതികളും വോട്ടിനിട്ട് ഭൂരിപക്ഷത്തോടെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. 12 അംഗങ്ങള്‍ വിയോജനക്കുറിപ്പുകള്‍ നല്‍കിയിട്ടുണ്ട്. വിയോജനക്കുറിപ്പുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.സമിതിക്ക് പുറത്തുനിന്നുള്ളവരുടെ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...