മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള പിണവൂര്‍കുടി (ബോയ്സ്), മാതിരപ്പിള്ളി (ഗേള്‍സ്), നേര്യമംഗലം (ഗേള്‍സ്) എന്നീ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലും, കറുകടം പോസ്റ്റ്മെട്രിക്ക് ഹോസ്റ്റല്‍ (ബോയ്സ്), എറണാകുളം മള്‍ട്ടി പര്‍പ്പസ് ഹോസ്റ്റല്‍ (ഗേള്‍സ്) എന്നിവിടങ്ങളിലും ദിവസ വേതന വ്യവസ്ഥയില്‍ വാച്ച്മാന്‍, കുക്ക്, എഫ്.ടി.എസ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ യുവതി-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ ഏഴാം ക്ലാസ് ജയിച്ചവരും 18 വയസ് പൂര്‍ത്തിയായവരും 41 വയസ് കവിയാത്തവരുമായിരിക്കണം.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, മറ്റു യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും സഹിതം മേയ് 28 ചൊവ്വ രാവിലെ 11 ന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി ഒ, മൂവാറ്റുപുഴ – 686669 എന്ന ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0485- 2970337 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
ഫുഡ് ക്രാഫ്റ്റ് ഡിപ്‌ളോമ ഉളളവര്‍ക്ക് കുക്ക് തസ്തികയിലേക്ക് മുന്‍ഗണന. ഹോസ്റ്റലില്‍ താമസിച്ച് ജോലി നിര്‍വ്വഹിക്കേണ്ടതാണെന്ന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.