ക്ഷേമ പെൻഷൻ തട്ടിപ്പ്; തുക തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി സർക്കാർ; 18 ശതമാനം പിഴ പലിശ ഈടക്കാൻ ഉത്തരവ്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പിൽ തുക തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. അനർഹർ കൈപ്പറ്റിയ ക്ഷേമ പെൻഷൻ 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കും. പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും തീരുമാനിച്ചു. തുടർനടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടർ,നഗരകാര്യ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.സംസ്ഥാനത്ത് ആകെ സർക്കാർ ജീവനക്കാരും, പെൻഷൻകാരും, താൽക്കാലിക ജീവനക്കാരും ഉൾപ്പെടുന്ന 9201 പേർ സർക്കാരിനെ കബിളിപ്പിച്ച് ക്ഷേമപെൻഷൻ തട്ടിയെടുത്തെന്നായിരുന്ന സി&എജി കണ്ടെത്തൽ. ഇതിൽ തന്നെ സർക്കാർ ജീവനക്കാർ കൂടുതലുള്ള തിരുവനന്തപുരം കോർപറേഷൻ മേഖലയിലാണ് തട്ടിപ്പുകാരും കൂടുതൽ. 347 പേരാണ് കോർപറേഷൻ പരിധിയിലെ സർക്കാർ തട്ടിപ്പുകാർ. ഇവർ 1.53 കോടിരൂപ ക്ഷേമപെൻഷനിൽ നിന്ന് തട്ടിയെടുത്തു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...