എന്താണ് ബജറ്റ്?

ഭാവിയിലെ ഒരു നിശ്ചിത കാലയളവിലേക്കായി വരുമാനവും ചെലവും കണക്കാക്കുന്നതിനെയാണ് ബജറ്റ് എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. ഗവൺമെന്റുകളും ബിസിനസ്സുകളും ഉൾപ്പെടെ ഏത് വരുമാന തലത്തിലെ ആളുകൾക്കും കുടുംബങ്ങൾക്കും പണം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാപനത്തിനും ബജറ്റുണ്ടാക്കാം.

ഓരോ മാസത്തെ നിങ്ങളുടെ ചെലവുകൾ കൈകാര്യം ചെയ്യാനും ജീവിതത്തിലെ പ്രവചനാതീതമായ കാര്യങ്ങൾക്കായി കരുതിവെയ്ക്കാനും കടബാധ്യതകളില്ലാതെ ആവശ്യങ്ങൾ നടത്തുന്നതിനും എല്ലാ അർത്ഥത്തിലും ബജറ്റിംഗ് പ്രധാനമാണ്. നിങ്ങൾ എത്രമാത്രം സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നു എന്നതിന്റെ രൂപരേഖ സൂക്ഷിക്കാൻ നിങ്ങൾക്ക് ഗണിതത്തിൽ വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. ബജറ്റുണ്ടാക്കി അതിനനുസരിച്ച് മുമ്പോട്ടു പോയാൽ നിങ്ങൾക്കിഷ്ടമുള്ള ആവശ്യങ്ങൾക്ക് പണം ഉണ്ടാവുകയില്ല എന്നും അർത്ഥമില്ല.

നിങ്ങളുടെ പണം എവിടേക്കാണ് പോകുന്നതെന്നതിന് വ്യക്തതയുണ്ടാകും. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഉണ്ടായിരിക്കുമെന്നുമാണ് ഇതിനർത്ഥം.

മുൻപറഞ്ഞതിനെ ഒന്നു കൂടി ലളിതമായി വിശദമാക്കാം:
ഒരു നിശ്ചിത ഭാവി കാലയളവിലെ വരുമാനത്തിന്റെയും ചെലവുകളുടെയും ഏകദേശ കണക്കാണ് ബജറ്റ്, ഇത് സർക്കാരുകളും ബിസിനസുകളും വ്യക്തികളും ഏത് വരുമാന തലത്തിലും ഉപയോഗിക്കുന്നു.
ഏതു സാമ്പത്തിക സംരംഭത്തിൻ്റെയും വിജയവർദ്ധനയ്ക്കായി നിശ്ചയിക്കപ്പെട്ട കാലയളവിലേക്കുള്ള ഒരു സാമ്പത്തിക പദ്ധതിയാണ് ബജറ്റ്.  
കാര്യക്ഷമത വർദ്ധിപ്പിക്കാൻ കോർപ്പറേറ്റ് ബജറ്റുകൾ അവശ്യം വേണ്ട ഒന്നാണ്.
കരുതൽപണം മാറ്റിവെക്കുന്നത് കൂടാതെ ലക്ഷ്യങ്ങൾ സാധിച്ചെടുക്കാനും ഫലങ്ങളുടെ തോത് അളക്കുന്നതിനും അപ്രതീക്ഷിതചെലവുകൾ ആസൂത്രണം ചെയ്യാനും ബജറ്റ് സഹായകമാകും.
ഒരു വ്യക്തിയുടെ അല്ലെങ്കിൽ കുടുംബത്തിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വ്യക്തിഗത ബജറ്റുകൾ ഏറെ പ്രയോജനപ്പെടുന്നു. —രാജശ്രീ ടി എസ്

Leave a Reply

spot_img

Related articles

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

കണ്ണൂരിൽ 5 വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

**കണ്ണൂരിലെ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ്...

വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള...