എന്താണ് ഗുഡ്നൈറ്റ് സ്ലീപ്പ് ?

ഗായത്രിവാസൻ

ഒരു ‘ഗുഡ്നൈറ്റ് സ്ലീപ്പ്’ കിട്ടിയാല്‍ മാത്രമേ ആ ദിവസം ചെയ്ത വ്യായാമത്തിന്‍റെയും കഴിച്ച ആഹാരത്തിന്‍റെയും എല്ലാം ഫലം ശരീരത്തിനു കിട്ടുകയുള്ളൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. ‘ഗുഡ്നൈറ്റ് സ്ലീപ്പ്’ എന്നുവെച്ചാല്‍ ഏഴോ അതില്‍ കൂടുതലോ മണിക്കൂര്‍ സുഖനിദ്ര എന്നാണര്‍ത്ഥമാക്കുന്നത്.
ഉറക്കം ശരിയായി ലഭിച്ചില്ലെങ്കില്‍ അത് ഹൃദയത്തിന്‍റെ രോഗസാധ്യത വര്‍ദ്ധിപ്പിക്കും. നല്ല ഒരു രാത്രി ഉറക്കത്തിലൂടെയേ ഹൃദയരോഗങ്ങളെ ചെറുത്തുനില്‍ക്കാനുള്ള ശക്തി ശരീരത്തിന് ലഭിക്കുകയുള്ളൂ. ഉറക്കമില്ലായ്മ മൂലം തടി കൂടാം, രക്തസമ്മര്‍ദ്ദം കൂടാം, കൊളസ്ട്രോള്‍ കൂടാം. ഇവയെല്ലാം ഹൃദയാരോഗ്യത്തെ പരോക്ഷമായി ബാധിക്കുന്ന ഘടകങ്ങളാണ്.

നന്നായി ഉറങ്ങാത്ത രാത്രിയ്ക്കു ശേഷം പിറ്റേന്ന് വിശപ്പ് പതിവിലും കൂടുതലായിരിക്കുമത്രേ. അതുകൊണ്ടാണ് തടി കൂടുന്നത്. തലച്ചോറ് ആ രീതിയില്‍ പ്രതികരിക്കുന്നതാണ് അധികവിശപ്പിന് കാരണം. ഏഴു മണിക്കൂര്‍ നന്നായി ഉറങ്ങിയാല്‍ അത് ധാരാളമാണെന്ന് ഗവേഷകര്‍ പറയുന്നു.

ഇന്നത്തെ സമൂഹം നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ. പല പല ടെന്‍ഷന്‍ കാരണം രാത്രി ഇടയ്ക്ക് വെച്ച് ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം നമുക്കിടയില്‍ ഒട്ടും കുറവല്ല. ഉറക്കമില്ലായ്മ ശരീരത്തിന്‍റെ പ്രതിരോധശക്തിയെ പ്രതികൂലമായി ബാധിക്കും.

ശരീരത്തില്‍ നീര് കൂടുന്നതിനും ഉറക്കമില്ലായ്മ ഒരു കാരണമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ആരോഗ്യം വേണോ, ഉറങ്ങിയേ തീരൂ. അന്നന്നത്തെ ടെന്‍ഷന്‍ ഒരു ഭാഗത്ത് മാറ്റിവെച്ച് മനസ്സിനെ ‘റിലാക്സ്ഡ്’ ആക്കി ഉറങ്ങണം. ഇതാണ് ‘ഗുഡ്നൈറ്റ് സ്ലീപ്പ്.’

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...