എന്തിനാണ് ബജറ്റ് ?

ബജറ്റിങ്ങിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പറയുകയാമെങ്കിൽ ഒരു ബജറ്റ് ഉണ്ടാക്കുന്നതിന്റെ പ്രാധാന്യം അടിസ്ഥാന പണ ശീലങ്ങൾ പരിശീലിക്കാൻ  സഹായിക്കുക എന്നതാണ്. ആഗ്രഹിക്കുന്നതെല്ലാം വാങ്ങി പണം കണ്ടമാനം ഒരു കണക്കുമില്ലാതെ ചെലവഴിക്കുകയാണെങ്കിൽ അത്യാവശ്യങ്ങൾക്ക് പണം മാറ്റിവെയ്ക്കാനോ ലാഭിക്കാനോ കഴിയില്ല. അതുകൊണ്ട് ദീർഘകാല ലക്ഷ്യങ്ങൾക്കായി പണം മാറ്റിവെയ്ക്കാനും സ്വരൂപിക്കാനും ബജറ്റ് സഹായിക്കും.
ബജറ്റ് സൃഷ്ടിക്കുന്നതിലൂടെ ചെലവുകളുടെ ട്രാക്ക് തിരിച്ചറിയാൻ കഴിയുന്നു.  സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഒരു ബജറ്റ് പ്രേരിപ്പിക്കുന്നു. ബജറ്റിലൂടെ എത്ര സമ്പാദിക്കുന്നു, എത്ര ചെലവഴിക്കുന്നു, എത്ര പണം കരുതലായി മാറ്റിവെയ്ക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ ഗ്രഹിക്കാൻ കഴിയും.
സമ്പാദ്യത്തിലേക്ക് ഫലവത്തായി സഞ്ചരിക്കാൻ ബജറ്റിലൂടെ സാധിക്കും. ബുദ്ധിപൂർവ്വം ചെലവഴിക്കാൻ ബജറ്റ് പ്രേരണയാകും. ബജറ്റ് സാമ്പത്തിക നിർവഹണം കൂടുതൽ ലാഭകരമാക്കും.
അപ്രതീക്ഷിത സാഹചര്യങ്ങൾ ചിലപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ഇതിനായി ബജറ്റ് ചെയ്യുമ്പോൾ എമർജൻസി ഫണ്ട് കണക്കിലെടുക്കാം.
ചെലവ് ശീലങ്ങൾ എങ്ങനെയെന്ന് ചൂണ്ടിക്കാണിക്കാൻ ബജറ്റിന് കഴിയും. ചെലവ് ശീലങ്ങളെ പുനർവിചിന്തനം ചെയ്യാനും സാമ്പത്തിക ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബജറ്റിംഗിന് കഴിയും.

പുറമേയുള്ള ഘടകങ്ങളെ ആശ്രയിക്കാതെ സാമ്പത്തികസുരക്ഷിതത്വം നേടാൻ ബജറ്റ് സഹായകമാണ്. ഒരു ബജറ്റിന് ശരിയായ പാതയിലേക്ക് നയിക്കാൻ കഴിയും.

രാജശ്രീ ടി എസ്

Leave a Reply

spot_img

Related articles

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

കണ്ണൂരിൽ 5 വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

**കണ്ണൂരിലെ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ്...

വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള...