മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനും ആശ്വാസം നല്‍കിക്കൊണ്ട് സിഎംആര്‍എല്‍- എക്‌സാലോജിക്ക് ഇടപാട് ആരോപിക്കപ്പെട്ട മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും മാത്യു കുഴല്‍നാടന്‍ എം എല്‍ എയും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.

ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന വിജിലന്‍സ് കോടതിയുടെ പരാമര്‍ശം അനാവശ്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റീസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. കോടതിയില്‍ പറഞ്ഞതെല്ലാം തനിക്ക് ബോദ്ധ്യപ്പെട്ട കാര്യമാണെന്നും നിയമപോരാട്ടം തുടരുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാക്കായിരുന്നെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് മാത്യു കുഴല്‍നാടന്റെ ഹര്‍ജി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി എത്തിയത്.

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്ബനിയായ സിഎംആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്ബത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണം എന്ന് ആവശ്യം ഉയര്‍ത്തിയായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്ബനി സിഎം ആര്‍ എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് കള്ളപ്പണം വെളുപ്പിക്കലാണെന്നും വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു ഹര്‍ജിയില്‍ വാദിച്ചിരുന്നത്. ഹര്‍ജിയില്‍ മാസങ്ങള്‍ക്കുമുമ്ബ് വാദം പൂര്‍ത്തിയാക്കിയ സിംഗിള്‍ ബെഞ്ച്, കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു.

Leave a Reply

spot_img

Related articles

മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ : മുഖ്യമന്ത്രി

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തിപ്പിടിച്ച ഒരു റംസാൻ കാലമാണ് കഴിഞ്ഞുപോയത്. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ.വേർതിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവർ ഈദ് ആഘോഷങ്ങളിൽ...

വഖഫ് നിയമ ഭേദഗതി ബില്ല് ; കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്ര സ‍ർക്കാർ

വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ച്‌ കേരളത്തിലെ എംപിമാർ വോട്ട് ചെയ്യണമെന്ന കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രസ‍ർക്കാർ.ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ മനസിലാക്കി അത്...

ഇന്ന് സമരത്തിൻ്റെ 50-ാം ദിനം; ആശമാര്‍ മുടി മുറിച്ച്‌ പ്രതിഷേധിക്കും

ഇന്ന് സമരത്തിൻ്റെ 50-ാം ദിനം.ആശമാര്‍ സമര പന്തലിനു മുന്നില്‍ മുടി മുറിച്ച്‌ പ്രതിഷേധിക്കും. ഫെബ്രുവരി 10-ാം തീയതിയാണ് വിധ ആവശ്യങ്ങളുമായി ഒരു കൂട്ടം ആശ...

മോഹൻലാലിന്‍റെ ഖേദ പ്രകടനം; ആലപ്പുഴ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ രാജിവെച്ചു

എമ്പുരാൻ സിനിമാ വിവാ​ദത്തിന് പിന്നാലെ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ ഫാൻസ് അസോസിയേഷനിൽ പൊട്ടിത്തെറി. ആലപ്പുഴ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അടക്കമുള്ള...