പ്രണയ ദിനത്തിൽ ഭർത്താവിനെ കൊണ്ട് പുതിയ ‘ജീവിത കാരാർ’ ഒപ്പിടിവിച്ച് ഭാര്യ; കരാർ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

പ്രണയ ദിനത്തിൽ പരസ്പര സ്നേഹം പ്രകടിപ്പിക്കാൻ, അല്ലെങ്കില്‍ പലതരത്തിലുള്ള സ്നേഹ സമ്മാനങ്ങൾ പരസ്പരം നൽകുന്ന പ്രണയ ജോഡികളെയും ദമ്പതികളെയും നാം കണ്ടിട്ടുണ്ടാവും. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രണയദിനത്തിൽ പരസ്പര സ്നേഹവും സമാധാനവും നിലനിർത്തുന്നതിനായി ഒരു കരാർ എഴുതിയുണ്ടാക്കി അതിൽ ഒപ്പു വച്ചിരിക്കുകയാണ് ഒരു ദമ്പതികൾ. ഖർ കെ കലേഷ് എന്ന ജനപ്രിയ എക്സ് പേജിൽ പങ്കുവെച്ച മുദ്ര പത്രത്തിൽ എഴുതിയുണ്ടാക്കിയ ഈ കരാർ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്.വിവാഹം ഇത്രമാത്രം ബുദ്ധിമുട്ടാണെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം തന്‍റെ ഭാര്യ ഈ വിവാഹ ഉടമ്പടിയിൽ ഒപ്പുവെക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും സൂചിപ്പിച്ചു കൊണ്ടാണ് ഈ പ്രണയദിന കരാർ ഉടമ്പടിയുടെ ചിത്രം ഭർത്താവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കരാറിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്; വാലന്‍റൈൻസ് വേളയിൽ, പതിവ് തർക്കങ്ങൾ ഒഴിവാക്കാനും പാർട്ടി 1 -ന്‍റെ ട്രേഡിംങ് അഭിനിവേശം കാരണം വളരെക്കാലമായി ദാമ്പത്യത്തിൽ നഷ്ടമായ പ്രണയം പുനരുജ്ജീവിപ്പിക്കാനും ഇരു കക്ഷികൾക്കും ചില ഗൃഹ നിയമങ്ങൾ ശുഭം (പാർട്ടി 1), അനയ (പാർട്ടി 2) എന്നിവർ തമ്മിൽ എഴുതി ഉറപ്പാക്കുന്നു. താഴെപ്പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കരാർ അവസാനിക്കുകയും ഉത്തരവാദിത്തപ്പെട്ട കക്ഷി വസ്ത്രങ്ങൾ കഴുകൽ, ടോയ്‌ലറ്റ് വൃത്തിയാക്കൽ, പലചരക്ക് ഷോപ്പിംഗ് എന്നു തുടങ്ങി 3 മാസത്തെ വീട്ടുജോലികളിൽ ചെയ്ത് പ്രശ്നപരിഹാരം നടത്തേണ്ടതുമാണ്.

Leave a Reply

spot_img

Related articles

നാൻസി റാണി ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു

നവാഗതനായ ജോസഫ് മനു ജയിംസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നാൻസി റാണി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി...

വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപ പലിശ രഹിത വായ്പ കേന്ദ്രം അനുവദിച്ചു; മാർച്ച് 31ന് മുൻപ് വിനിയോഗിക്കണം

വയനാട്ടിൽ ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുടെ പുനരധിവാസത്തിനായി കേന്ദ്രം 529.50 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ചു. 16 പദ്ധതികൾക്കായി കാപെക്സ്...

ജി സുരേഷ് കുമാറിന് എതിരായ വിമര്‍ശനം; ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍

സിനിമ മേഖലയിലെ തർക്കത്തിൽ അവസാനം പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡന്‍റും നടനുമായ മോഹൻലാൽ. നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ...

ഇഡ്‌ലി സ്ട്രീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി

കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ 'ഐ ഡെലി' കഫേയിൽ ഇഡ്‌ലി സ്ട്രീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി.ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാഗാലാന്‍ഡ് സ്വദേശി കയ്‌പോ നൂബി...