കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ ( WIFFK ) സംഘാടക സമിതി ഓഫീസ് തുടങ്ങി. എറണാകുളം മാക്ട ഓഫീസിൽ പ്രശസ്ത സംവിധായകനും മാക്ട ചെയർമാനുമായ മെക്കാർട്ടിൻ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിനും ഹരിശ്രീ അശോകനും ഡെലിഗേറ്റ് പാസ്സിന്റെ ആദ്യ അപേക്ഷ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരന് നൽകി.
സോഹൻ സീനുലാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷിബു ചക്രവർത്തി , ജ്യോതി നാരായണൻ , തെന്നൽ, സോഫിയ ജോസ്, ബാദുഷ എം എൻ, ഷാജി അസീസ്, ബൈജുരാജ് ചേകവർ, വിപിൻ കെ എം, ലാറ ഡൗലറ്റ്, പ്രകാശ് കെ മധു, രാജേഷ് കൊറ്റേക്കാട്, ശ്രീകല എസ് കുറ്റിപ്പുഴ, അനുശ്രീ എന്നിവർ പങ്കെടുത്തു .
എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായിട്ടാണ് 2024 ഫെബ്രുവരി 10 മുതല്‍ 13 വരെ നടക്കുന്നത്.
ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷനൻ https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന നടത്താം. ജി.എസ്.ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 236
രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഓഫ്‌ലൈൻ രജിസ്‌ട്രേഷനുള്ള ഫോറം മാക്ട ഓഫീസിൽ നിന്നും ലഭിക്കും.