8 വയസ്സ് പ്രായം ഉള്ള പേകിംഗീസ് ഇനത്തിൽ പെട്ട ഒരു നായയാണ് വൈൽഡ് താങ്.
ലോകത്തിലെ തന്നെ ഏറ്റവും “വിരൂപനായ നായ” യെ കണ്ടെത്തുന്നതിനുള്ള ഈ മത്സരം നടന്നത് 2024 മെയ് 21ന് കാലിഫോർണിയിലുള്ള പെറ്റലുമയിൽ ആയിരുന്നു.
സോണോമ മാർട്ടിൻ മേളയിലാണ് മത്സരം നടന്നത്. 50 വർഷത്തോളമായി തുടർച്ചയായി നടക്കുന്ന മത്സരമാണിത്.
വൈൽഡ് താങ് നാല് പ്രാവശ്യം ഈ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൽ വിജയി ആകുന്നതിനു മുൻപ് തന്നെ മൂന്നു തവണ രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ട്.
വൈൽഡ് താങ് ലോസ് ഏഞ്ചൽസിലാണ് ജനിച്ചു വളർന്നത്. ഇപ്പോൾ ഓറിഗണിലാണ് താമസം.
വൈൽഡ് താങിന് 10 ആഴ്ച പ്രായമുള്ളപ്പോൾ സംഭവിച്ച കനൈൻ ഡിസ്റ്റെംപർ എന്ന രോഗാവസ്ഥയെ തുടർന്നാണ് ഒരു വിരൂപ അവസ്ഥയിലേക്ക് മാറിത്തുടങ്ങിയത്.
ഈ അസുഖം മൂലം പല്ലിൻ്റെ വളർച്ച പൂർണ്ണമായി നിന്നു. നാക്ക് പുറത്തേക്ക് തള്ളുകയും കാലിൻ്റെ മസിലുകൾക്ക് ബലം കുറയുകയും ചെയ്തു.
“തൻ്റെ പോരായ്മകളാണ് ഓരോ നായയെയും വ്യത്യസ്തനാക്കുന്നത്” എന്നതാണ് പരിപാടിയുടെ ആശയം. ഈ മത്സരം ഒരിക്കലും നായകളെ കളിയാക്കുന്നതിന് വേണ്ടിയല്ല. മറിച്ച് അവരും ഒരു തരത്തിൽ സൌന്ദര്യമുള്ളവരാണ് എന്നു കാണിക്കുന്നതിന് വേണ്ടിയാണ്.