ബ്രോഡ് കാസ്റ്റിങ് ബില്ലിൻ്റെ കരട് പിൻവലിച്ച്‌ കേന്ദ്രസർക്കാർ

1995ലെ കേബിള്‍ ടെലിവിഷൻ നെറ്റ്‌വർക്സ് (റെഗുലേഷൻ) നിയമത്തിനു പകരമായാണ് കഴിഞ്ഞ നവംബറില്‍ പുതിയ ബ്രോഡ് കാസ്റ്റിങ് ബില്‍ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. ടെലിവിഷൻ മാത്രം ഉള്‍പ്പെട്ടിരുന്ന പഴയ നിയമത്തില്‍ ഒ.ടി.ടിയടക്കമുള്ളവയെ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ബില്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ സൂചന. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ക്ക് പുറമെ വിവിധ കണ്ടൻ്റ് ക്രിയേറ്റർമാർ, ഓണ്‍ലൈൻ പോർട്ടലുകള്‍, വെബ് സൈറ്റുകള്‍ എന്നിവരെക്കൂടി ബില്ലിൻ്റെ പരിധിയില്‍പ്പെടുത്താൻ കേന്ദ്ര സർക്കാർ ശിപാർശ ചെയ്യുകയായിരുന്നു. ഇതോടെ നിയമവിദ്ഗ്ധരടക്കമുള്ളവർ വിയോജിച്ച്‌ രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നായിരുന്നു പ്രധാന വിമർശനം. ഇതോടെയാണ് കേന്ദ്രസർക്കാർ നിലപാട് മാറ്റുന്നതെന്നാണ് സൂചന.

നവംബറില്‍ പ്രസിദ്ധീകരിച്ച ബില്ലില്‍ ആറ് അധ്യായങ്ങളും 48 വകുപ്പുകളും മൂന്ന് ഷെഡ്യൂളുകളുമാണ് ഉള്‍പ്പെടുന്നത്. ഓണ്‍ലൈൻ മാധ്യമങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും നിർദേശങ്ങളുമാണ് ബില്ലിൻ്റെ ലക്ഷ്യമെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാല്‍, ഓണ്‍ലൈൻ ഉള്ളടക്കങ്ങളെ സെൻസർ ചെയ്യുകയാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കാൻ പോകുന്നതെന്നാണ് കണ്ടൻ്റ് ക്രിയേറ്റർമാരും മാധ്യമപ്രവർത്തകരും നിയമ വിദ്ഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ബില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്നുകാണിച്ച്‌ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....