ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.
യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായത്.
തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി യുവതി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്. ഫെബ്രുവരി 11 ഗുണ്ടകളുടെ സഹായത്തോടെ ഉപ്പല്‍ എന്ന സ്ഥലത്ത് വച്ചാണ് യുവാവിനെ തട്ടികൊണ്ടുപോയത്. ആക്രമികളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് ഉപ്പല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.