പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും ബന്ധുവും ചേർന്നാണ് തട്ടിപ്പ് വെളിച്ചത്തു കൊണ്ടു വന്നത്.വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേ ക്കു പോകാൻ നിന്ന രേഷ്‌മയെ ആര്യനാട് പൊലീസ് നാടകീയമായി അറസ്‌റ്റ് ചെയ്യുകയായിരുന്നു.45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്‌മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്നു എന്നും പോലീസ് പറഞ്ഞു.

അമ്മക്ക് തന്നോട് ഭയങ്കര പോരാണെന്നും തന്നെ ദത്തെടുത്ത് വളര്‍ത്തിയതാണെന്നും വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതില്‍ താല്‍പര്യമില്ലെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. രേഷ്മയുടെ കഥ കേട്ട് മനസലിഞ്ഞ യുവാവ് ആറുമാസം വരെ കാത്തിരിക്കേണ്ടെന്നും ഉടന്‍ തന്നെ വിവാഹം നടത്താമെന്നും  പറഞ്ഞ് തിരുവനന്തപുരത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് രേഷ്മ വ്യാഴാഴ്ച തിരുവനന്തപുരം വെമ്പായത്തുള്ള യുവാവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലെത്തി. ഇവിടെ വച്ച് രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പ്രതിശ്രുത വരന്‍ ബന്ധുവിനോട് വിവരം പറഞ്ഞു. വിവാഹത്തിനായി ഒരുങ്ങുന്നതിനായി രേഷ്മ ബ്യൂട്ടി പാര്‍ലറിലേക്ക് കയറിയതും ബന്ധുവും യുവാവും ചേര്‍ന്ന് ബാഗ് പരിശോധിച്ചു. ഇതോടെയാണ് മുന്‍പ് വിവാഹിതയായതിന്‍റെ രേഖകള്‍ കണ്ടെടുത്തത്. ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു. 

Leave a Reply

spot_img

Related articles

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ്...

ഗണേഷ് കുമാർ രാജിവയ്ക്കില്ല

മന്ത്രി ഗണേഷ് കുമാർ രാജിവയ്ക്കില്ല. ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ച ശേഷമാണ് ഈ തീരുമാനം.മന്ത്രിസഭ യോഗത്തിലും ഗണേഷ് പങ്കെടുത്തു. മന്ത്രി സഭാ യോഗത്തിൽ...

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഭിന്നത

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ബിജെപിയിൽ ഭിന്നത. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ്...