വനിതാ കമ്മിഷന്‍ ഇടുക്കി ജില്ലാതല പട്ടികവര്‍ഗ മേഖല ക്യാമ്പ് ജനുവരി 16നും 17നും മറയൂരില്‍ നടക്കും. ഇന്ന് 16ന് രാവിലെ 10.30ന് മറയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കുന്ന ശില്‍പശാല വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.
മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ അരുള്‍ ജ്യോതി അധ്യക്ഷത വഹിക്കും. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജയലക്ഷ്മി വിശിഷ്ടാതിഥിയാകും.
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാണി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, മറയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോന്‍ തോമസ്, വികസന സ്ഥിരം സമിതി അധ്യക്ഷ ഉഷ ഹെന്റി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മണികണ്ഠന്‍, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സത്യവതി പളനിസ്വാമി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. വിജയ്, ഗ്രാമപഞ്ചായത്ത് അംഗം തങ്കം പരമശിവം, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും.
പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്. സുദീപ് കുമാറും ലഹരിയുടെ വിപത്ത് എന്ന വിഷയം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ പി.എച്ച്. ഉമ്മറും അവതരിപ്പിക്കും.
നാളെ 17ന് രാവിലെ 10ന് മറയൂരിലെ പട്ടികവര്‍ഗ മേഖലയില്‍ വനിതാ കമ്മിഷന്‍ ഗൃഹസന്ദര്‍ശനം നടത്തും. രാവിലെ 11ന് മറയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ഏകോപനയോഗവും ചേരും.
വനിതാ കമ്മിഷന്‍ അദാലത്ത് ഇന്ന് (16 ) മൂന്നാറില്‍
വനിതാ കമ്മിഷന്‍ ഇടുക്കി ജില്ലാതല അദാലത്ത് ജനുവരി 16ന് രാവിലെ 10ന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും.