വനിതാ കമ്മീഷന്‍ സിറ്റിങ്; 10 കേസുകള്‍ തീര്‍പ്പാക്കി

കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 10 കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച 41 കേസുകളില്‍ രണ്ടെണ്ണം റിപ്പോര്‍ട്ടിനയയ്ക്കുകയും 10 കേസുകള്‍ പരിഹരിക്കുകയും 29 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വയ്ക്കുകയും ചെയ്തു.
കുടുംബബന്ധങ്ങള്‍ തകരുന്നത് ഏറ്റവും മോശമായി ബാധിക്കുന്നത് കുട്ടികളെയാണെന്നും അത്തരത്തിലുള്ള കുട്ടികള്‍ക്ക് പ്രത്യേകം കൗണ്‍സിലിംഗ് നല്‍കേണ്ടതിന്റെ ആവശ്യകത വര്‍ധിക്കുകയാണെന്ന് അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. മദ്യപാനം, സ്ത്രീധനം, സ്വത്ത് തര്‍ക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലായും വന്നത്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കകത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്റേണല്‍ കംപ്ലയിന്റ് സെല്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുതെന്നും ഇത് സംബന്ധിച്ച് ബോധവത്ക്കരണം വേണമെന്നും അവര്‍ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. മിനു മോള്‍, പാനല്‍ അഭിഭാഷകരായ അഡ്വക്കേറ്റ് സീനത്ത് ബീഗം , അഡ്വ എസ്. ഹേമാ ശങ്കര്‍, പാനല്‍ കൗണ്‍സിലര്‍ അഡ്വ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്ത

Leave a Reply

spot_img

Related articles

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ്...

സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ആശ്വാസം

സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ആശ്വാസം.സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് ഡി...

ജി. സുധാകരനുമായി സി.പി.എം. അനുരഞ്ജനത്തിനില്ല

പാർട്ടിയംഗത്വം പുതുക്കാൻ തയ്യാറാകാത്ത മുൻമന്ത്രി ജി. സുധാകരനുമായി സി.പി.എം. അനുരഞ്ജനത്തിനില്ല.അദ്ദേഹവുമായി ഇനി ചർച്ചയില്ലെന്ന് സി.പി.എം. ജില്ലാസെക്രട്ടറി ആർ. നാസർ വെളിപ്പെടുത്തി.അംഗത്വം പുതുക്കുക, സർക്കാർപരിപാടികളിൽ പങ്കെടുക്കുക,...

ടൗൺഷിപ്പ് സന്ദർശന വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞതിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ നടപടിയിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം.മുഖ്യമന്ത്രിയെ സൈബർ ഇടങ്ങളിൽ വിമർശിച്ച് ഒരു വിഭാഗം...