ഗോവയിൽ വേൾഡ് ഓഡിയോ വിഷ്വൽ & എൻ്റർടൈൻമെൻ്റ് സമ്മിറ്റ്

ഗോവയിൽ നവംബറിൽ നടക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയ്‌ക്കൊപ്പം ആദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എൻ്റർടൈൻമെൻ്റ് സമ്മിറ്റിനും ഇന്ത്യ ആതിഥേയത്വം വഹിക്കും.

നവംബർ 20 മുതൽ 24 വരെ ഗോവയിൽ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എൻ്റർടൈൻമെൻ്റ് സമ്മിറ്റ് ഇന്ത്യ സംഘടിപ്പിക്കും. ലോകമെമ്പാടുമുള്ള മാധ്യമ-വിനോദ വ്യവസായത്തിൻ്റെ നാഴികക്കല്ലായി മാറുന്ന ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന കർട്ടൻ റൈസർ പരിപാടിയിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പങ്കെടുത്തു.

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുമെന്ന് സാവന്ത് പറഞ്ഞു. ഇന്ത്യയെ ബിസിനസ് സൗഹൃദ രാജ്യമായും ഈ മേഖലയിലെ നിക്ഷേപ കേന്ദ്രമായും അവതരിപ്പിക്കാനും ഇതിലൂടെ ശ്രമിക്കും. മാധ്യമ, വിനോദ മേഖലകളിൽ ഇന്ത്യയെ ആഗോള തലത്തിലേക്ക് ഉയർത്താൻ വേവ്സ് ഇവൻ്റ് ശ്രമിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...