ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

ജൂലൈ 26 ആണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്.

ഈ വർഷത്തെ തീം “തെളിവുകൾ വ്യക്തമാണ്, പ്രതിരോധത്തിൽ നിക്ഷേപിക്കുക” എന്നതാണ്.

ലോകത്തെ ലഹരി വിരുദ്ധമാക്കുക എന്നതാണ് ഇങ്ങനെ ഒരു ദിനത്തിൻ്റെ ലക്ഷ്യം.

1987-ൽ ഐക്യരാഷ്ട്രസഭ ആരംഭിച്ച ഈ ദിനം മയക്കുമരുന്ന് ദുരുപയോഗം, അനധികൃത കടത്ത് എന്നിവയുടെ വ്യാപകമായ പ്രശ്‌നങ്ങളെ ചെറുക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യകതയുടെ ആഗോള ഓർമ്മപ്പെടുത്തലാണ്.

ലഹരിയുടെ വിവിധ ദൂഷ്യഫലങ്ങളെ കുറിച്ച് ഉള്ള ഉപബോധം ലോകമെമ്പാടും അറിയിക്കേണ്ടത് ശാസ്ത്രത്തിൻ്റെയും അതോടൊപ്പം തന്നെ ഗവേഷണത്തിൻ്റെയും അടിസ്ഥാനത്തിലായിരിക്കണം എന്ന് ഈ വർഷത്തെ രൂപരേഖയിൽ വ്യക്തമാക്കുന്നു.

ലോകത്തിലെ മുഴുവൻ ലഹരി ഉപയോഗത്തിൻ്റെ കണക്ക് പരിശോധിക്കുമ്പോൾ ഇത് ആരോഗ്യ മേഖലയിൽ ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല എന്നതാണ് പരമാർത്ഥം.

ഏകദേശം രണ്ടു ദശകങ്ങളോളമായി ‘യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC), ഇവ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ ആസ്പദമാക്കി അനേകം ലഹരി വിരുദ്ധ പദ്ധതികൾ മുൻപോട്ട് വെച്ചിട്ടുണ്ട്.

കൊക്കൈൻ, ക്യാനബിസ് തുടങ്ങിയ പല പദാർത്ഥങ്ങളുടെയും ഉപയോഗം ലോകത്തിൽ വളരെ അധികം വർദ്ധിച്ചു വരുന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു.

ആശങ്കാജനകമായ വിഷയങ്ങളിൽ പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ആഗോള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനും കൂടിയാണ് ഇങ്ങനെയൊരു ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...