ലോകത്തിലെ ആദ്യ CNG മോട്ടോർ സൈക്കിൾ ജൂലൈ 5 ന് പുറത്തിറങ്ങും

2024 ജൂലൈ 5-ന് ലോകത്തിലെ ആദ്യത്തെ CNG-പവർ മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്നതോടെ ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ബജാജ് ഓട്ടോ ഒരുങ്ങുന്നു.

സിഎൻജി എന്നത് പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ചു പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത ഒരു വാതകമാണ്.

ഇതിൻ്റെ അരങ്ങേറ്റം ആദ്യം 2024 ജൂൺ 18-ന് നിശ്ചയിച്ചിരുന്നെങ്കിലും പിന്നെ തീയതി മാറ്റിവച്ചു.

കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ ജൂലൈ 5 ന് മോട്ടോർസൈക്കിൾ പുറത്തിറങ്ങുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനി മോട്ടോർസൈക്കിൾ പരീക്ഷണങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. കമ്പനി ഉടമകൾ ഇതിൻ്റെ രൂപകൽപ്പനയെയും സവിശേഷതകളെയും കുറിച്ച് വിവരണം നൽകുന്നതിങ്ങനെ. ഹാലൊജൻ ടേൺ ഇൻഡിക്കേറ്ററുകൾ, ടെലിസ്‌കോപ്പിക് ഫോർക്കുകൾ, സസ്പെൻഷനുള്ള മോണോഷോക്ക് യൂണിറ്റ് തുടങ്ങിയ പ്രായോഗിക ഘടകങ്ങൾ ഫീച്ചർ ചെയ്യുന്ന സ്റ്റാൻഡേർഡ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളോട് ഇതിനു സാമ്യമുണ്ട്.

മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, നീളമുള്ള സിംഗിൾ പീസ് സീറ്റ്, ഡിസ്‌ക്, ഡ്രം ബ്രേക്കുകൾ എന്നിവയുടെ സംയോജനമാണ് ഡിസൈനിലുള്ളത്. ബജാജ് എൻട്രി ലെവൽ ബജറ്റ് സെഗ്‌മെൻ്റിനെയാണ് ലക്ഷ്യമിടുന്നതെന്ന് സൂചിപ്പിക്കുന്നു.

എഞ്ചിനെ സംബന്ധിച്ചിടത്തോളം നിലവിലുള്ള പെട്രോൾ എഞ്ചിൻ മാറ്റുമോ അതോ സിഎൻജി ഉപയോഗത്തിനായി പൂർണ്ണമായും പുതിയ പവർട്രെയിൻ വികസിപ്പിക്കുമോ എന്ന് ബജാജ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ പരസ്യമാക്കിയിട്ടില്ല. എന്നാൽ ലോഞ്ച് തീയതിയോട് അടുത്ത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നിർമ്മാണ കമ്പനി 110-125 സിസി എഞ്ചിൻ ഉപയോഗിച്ചേക്കാം. അത് സിഎൻജിയിലും പെട്രോളിലും പ്രവർത്തിക്കും.

പെട്രോൾ എഞ്ചിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സിഎൻജിയിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിൾ ഗണ്യമായ ഇന്ധന ലാഭം വാഗ്ദാനം ചെയ്യുന്നു. ഒരു സിഎൻജി മോട്ടോർസൈക്കിൾ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഓപ്ഷനാണ്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...