കൊല്ലത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ചതില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ആരോഗ്യവകുപ്പ് കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കൊല്ലം ജില്ലയില്‍ നാലു വയസ്സുകാരന് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു. അസുഖം പിടിപെട്ട കുട്ടിയുടെ സഹോദരന്‍ നാല് ദിവസം മുന്‍പ് കടുത്ത വയറിളക്കവും പനിയും ബാധിച്ച് മരിച്ചിരുന്നു.
ആശുപത്രി മാനേജ്‌മെന്റുകളുമായി എസ്‌എച്ച്‌എ ചര്‍ച്ച നടത്തുന്നുണ്ട്. ആദ്യം ബില്ല് നല്‍കുന്നവര്‍ക്ക് ആദ്യം പണം നല്‍കുന്ന നിലയില്‍ ആണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി മനസിലാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.