പെരിയാറില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു.
കോതമംഗലത്തിന് സമീപം വേട്ടാമ്പാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ, കണ്ണൂര്‍ ഏഴിമല കരിമ്ബാനില്‍ ജോണിന്റെ മകന്‍ ടോണി (38) ആണ് മരിച്ചത്.
കൊച്ചി മെട്രോ ട്രാഫിക് കണ്‍ട്രോളര്‍ ആണ്.വേട്ടാമ്ബാറ പമ്ബ് ഹൗസിന് സമീപം അയ്യപ്പന്‍കടവില്‍ ഞായര്‍ വൈകിട്ട് 3.15-ഓടെയാണ് സംഭവം. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് ഇവിടെ ഉച്ചയോടെ വിനോദയാത്രക്കെത്തിയത്.സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ടോണി നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.കോതമംഗലം ഫയര്‍ഫോഴ്‌സ് സ്‌കൂബാ ടീം രണ്ട് മണിക്കൂറോളം പുഴയില്‍ തിരച്ചില്‍ നടത്തി. കാണാതായ ഭാഗത്തുനിന്ന് അര കിലോമീറ്റര്‍ മാറി പുഴയിലെ പൊട്ടവഞ്ചി ഭാഗത്തുനിന്നും വൈകിട്ട് 6 ഓടെ മൃതദേഹം കണ്ടെടുത്തു.