കോഴിക്കോട് നാദാപുരത്ത് ഷർട്ടിനെ ചൊല്ലി യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്.കല്ലാച്ചിയിലെ ടെക്സ്റ്റൈൽ ഷോറൂമിലാണ് സംഭവം. 2 പേർ ഒരേ കളർ ഷർട്ട് എടുത്തതിനെത്തുടർന്നാണ് സംഘർഷമുണ്ടായത് എന്നും 2 പേർ ഒരേ ഷർട്ട് വേണമെന്ന് വാശി പിടിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നും പറയുന്നുണ്ട്.തുടർന്ന് ഇരുഭാഗത്ത് നിന്നും ആളുകൾ സംഘടിച്ച് എത്തി ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.സംഘർഷം പുറത്തേക്ക് വ്യാപിച്ചതോടെ പോലീസും നാട്ടുകാരും ചേർന്നാണ് ഇവരെ തുരത്തിയത്