വ്യൂസ് കൂട്ടാൻ യൂ ട്യൂബർ കയറിയത് മൊബൈൽ ടവറിൽ

പ്രശസ്തിയും വ്യൂസും കിട്ടാൻ യൂട്യൂബർ മൊബൈൽ ടവറിൽ കയറാനും ധൈര്യം കാട്ടി. പക്ഷെ തിരിച്ചിറങ്ങാൻ കഴിയാതെ 5 മണിക്കൂർ ടവറിൽ പെട്ടുപോയി. സംഭവം നടന്നത് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ്. നീലേശ്വർ എന്നു പേരുള്ള യൂട്യൂബർ Nileshwar22 എന്ന ചാനൽ നടത്തുന്നു.

ഗ്രേറ്റർ നോയിഡയിലെ തിഗ്രി ഗ്രാമത്തിലെ മൊബൈൽ ടവറിലാണ് സാഹസംരംഗം പകർത്തി വ്യൂസ് കൂട്ടാൻ യൂട്യൂബർ തുനിഞ്ഞത്. 887000 സബ്സ്ക്രൈബർമാർ ഇപ്പോഴുണ്ട്. അതൊന്നു കൂട്ടാനുള്ള സൂത്രവിദ്യയായിരുന്നു.

കൂട്ടുകാരൻ താഴെ നിന്ന് ക്യാമറയിൽ ചിത്രീകരിക്കുകയായിരുന്നു. ആളുകൾ ശ്രദ്ധിച്ചു തുടങ്ങുകയും ആളു കൂടുകയും ചെയ്തപ്പോൾ കൂട്ടുകാരൻ തടിതപ്പി. നീലേശ്വർ ടവറിൽ പെട്ടുപോയി.

പോലീസ് എത്തി. 5 മണിക്കൂറെടുത്തു നീലേശ്വറിനെ താഴെയെത്തിക്കാൻ. സമൂഹമാധ്യമങ്ങളിൽ പ്രശസ്തിക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...