700 കോടിയുടെ വ്യാജ യു.എസ് പ്രതിരോധ കരാർ തട്ടിപ്പ്: 3 പ്രതികൾ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

യൂ.എസ് പ്രതിരോധ വകുപ്പിനുവേണ്ടി ഇന്ത്യയിൽ ആയുധം നിർമ്മിക്കാമെന്ന വ്യാജേേന 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ വിപിവിവി കമ്പനി ചെയർമാൻ കൊല്ലം കാസൻ റോഡിൽ വെങ്കിട്ട വെങ്കിട്ട് ഉൾപ്പെടെ 3 പ്രതികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വെങ്കിട്ടിനെ ഹൈദരാബാദിൽ നിന്നും, കസ്റ്റഡിയിലെടുത്ത മറ്റ് പ്രതികളായ ഡൽഹി സ്വദേശി ഹിതേഷ് കുമാർ, എറണാകുളം കുമ്പളം സ്വദേശി രാഹുൽ രാജീവ് എന്നിവരെ ഡൽഹിയിൽ നിന്നുമാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ ‘ഡോക്ടർ സാബ്’ ഇപ്പോൾ ഒളിവിലാണ്.
വിവിധ സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര ഇടപാടുകാർ തട്ടിപ്പിന് ഇരയായിട്ടുള്ളതിൽ കേരളത്തിൽ മാത്രം 200 കോടി രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ‘ഇൻഡോ – യുഎസ് പസിഫിക് പീസ് ട്രീറ്റി’ എന്ന കരാറിന്റെ പേരിലാണ് ഇതര രാജ്യക്കാരുടെയും ദേശീയ മുതലരുടെയും വ്യാജരേഖകൾ ചമച്ച് വിപിവിവി കമ്പനി സ്ഥാപനങ്ങളെയും കബളിപ്പിച്ച് 700 കോടി രൂപ തട്ടിയെടുത്തത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലായി 7 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിൽ വിപിവിവി കമ്പനിയുടെ ഇടപാടുകാരായി പ്രവർത്തിച്ച കേരള പൊലീസിലെ റിട്ട. എസ്.പി വി.ആർ. വിജയൻ, റിട്ട. എസ്.പി കെ.എൻ. രാജീവ്, റിട്ട. ഡി.വൈ.എസ്.പി ആന്റണി തോമസ് എന്നിവരുടെ സ്വാധീനത്തിനു വഴങ്ങിയാണ് കേരള പൊലീസ് അന്വേഷണം നീണ്ടത്.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

Leave a Reply

spot_img

Related articles

ഐഎസ്ആർഒ തലപ്പത്ത് നിർണായക മാറ്റങ്ങൾ; മലയാളിയായ എസ് ആർ ബിജു ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്‍റർ മേധാവി

ഐ എസ് ആർ ഒയുടെ തലപ്പത്ത് സുപ്രധാന മാറ്റങ്ങള്‍.മലയാളിയായ എസ് ആർ ബിജുവിനെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി (HSFC) നിയമിച്ചു.ഗഗൻയാൻ പദ്ധതിയുടെ...

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി; പുസ്തകം ഹാപ്പർ കോളിൻസിലൂടെ പുറത്തിറങ്ങും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്യിങ്: എ ജേണി ഓഫ് ലൗവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. കൈയ്യെഴുത്തു പ്രതിയിൽ ചില...

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...