സുരേഷ് ഗോപിക്ക് കൂടുതൽ ചുമതല നൽകി കേന്ദ്രം. ഇറ്റലിയിൽ നടക്കുന്ന G7 സമ്മേളനം നയിക്കും. G7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെയാണ് സുരേഷ് ഗോപി നയിക്കുക. ഈ മാസം 13 മുതൽ 15 വരെയാണ് സമ്മേളനം.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ ആഴ്ചയിൽ 4 ദിവസം റോസ്‌റ്റർ സമതല വഹിക്കണം. ഭരണ നിർവഹണത്തെ ബാധിക്കാത്തതെ സിനിമകൾ പൂർത്തിയാക്കാൻ അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.ഒറ്റക്കൊമ്പൻ സിനിമക്കായി താടി വളർത്തിയ സുരേഷ് ഗോപി താടി വടിച്ച് വിന്‍റേജ് ലുക്കിൽ വന്നതോടെ സിനിമ ഇനിയും നീളുമെന്ന സൂചനയാണ് നൽകുന്നത്. ഏറെ കാലത്തിനു ശേഷമാണ് താരം താടി ഉപേക്ഷിച്ചിരിക്കുന്നത്. 2020ൽ പ്രഖ്യാപിച്ച ഒറ്റക്കൊമ്പൻ സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പതാമത്തെ ചിത്രം എന്ന നിലയിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.