ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ വക 131 കോടി രൂപ സമ്മാനം

ലോകകപ്പില്‍ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ വക 131 കോടി രൂപ സമ്മാനത്തുക.2024-ല്‍ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം നേടിയപ്പോള്‍ അന്നത്തെ ബിസിസിഐ സെക്രട്ടറി ജയ് ഷാ 125 കോടി രൂപയായിരുന്നു ടീമിന് പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നത്. ഇത്തവണ അത് ആറ് കോടി കൂടി വർദ്ധിപ്പിച്ച്‌ 131 കോടിയിലെത്തിച്ചു. കൂടാതെ, ഐസിസി നല്‍കുന്ന കിരീട ജേതാക്കള്‍ക്കുള്ള 21.5 കോടി രൂപയും ഇന്ത്യയ്ക്ക് ലഭിക്കും. റണ്ണറപ്പുകളായ ന്യൂസിലൻഡിന് 10.75 കോടി രൂപയാണ് ലഭിക്കുക. അതേസമയം, ടൂർണമെന്റില്‍ സഞ്ജു അടക്കമുള്ള താരങ്ങള്‍ക്ക് സമ്മനത്തുക എത്രയാണ് കിട്ടുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ സ്ക്വാഡിലുണ്ടായിരുന്ന 15 താരങ്ങള്‍ക്കും തുല്യമായ തുക ലഭിക്കാനാണ് സാധ്യത.

Leave a Reply

spot_img

Related articles

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...