ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4 ഗ്രേഡിന്റെ ഔദ്യോഗിക വില കിലോഗ്രാമിന് 296 രൂപയായി ഉയർന്നു. വിപണിയിൽ ആവശ്യത്തിന് റബർ ലഭ്യമല്ലാത്ത അവസ്ഥ തുടരുന്നതിനാൽ വരുന്ന ദിവസങ്ങളിലും വില ഇനിയും ഉയരുമെന്നാണ് മാർക്കറ്റ് വിദഗ്ധർ നൽകുന്ന സൂചന.പ്രതികൂല കാലാവസ്ഥ മൂലം ഉത്തരേന്ത്യയിൽ നിന്നുള്ള ഷീറ്റ് റബറിന്റെ വരവ് വൻതോതിൽ ഇടിച്ചതും, താങ്ങുവില 250 രൂപയായി ഉയർത്തിയതോടെ കർഷകർ മാർക്കറ്റിലേക്ക് ഉടനടി ഷീറ്റ് എത്തിക്കാൻ താൽപര്യം കാണിക്കാത്തതും ഈ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. കൂടാതെ, നല്ലൊരു വിഭാഗം കർഷകർ ഷീറ്റ് ഉൽപ്പാദിപ്പിക്കുന്നതിനു പകരം ലാറ്റക്സിലേക്ക് മാറിയതും ഷീറ്റിന്റെ ലഭ്യതയെ സാരമായി ബാധിച്ചതായി റബർ ഉൽപാടക സംഘങ്ങൾ പറയുന്നു. നിലവിൽ ഒരു വിഭാഗം ഇടനിലക്കാർ വഴിയാണ് അടിയന്തര സംഭരണം നടക്കുന്നത്.

Leave a Reply

spot_img

Related articles

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...

മരുന്ന് കണക്കുകളിൽ കർശന വ്യക്തത വേണം: ആരോഗ്യമന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്ന് കണക്കുകളിൽ കൃത്യമായ വ്യക്തത വേണമെന്ന് ഡിഎംഒമാരുടെ യോഗത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ കർശന നിർദ്ദേശം നൽകി. മരുന്നുകളുടെ കാര്യത്തിൽ കൃത്യമായ...