വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ് ഇന്ന് മുതൽ വർധിപ്പിച്ചത്.ഇതോടെ കേരളത്തിലെ വിവിധ നഗരങ്ങളിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,800 രൂപ കടന്നു.കൊച്ചിയിൽ 2,828 രൂപയും കോഴിക്കോട്ട് 2,860.50 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമാണ് പുതുക്കിയ വില.ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ തുടങ്ങിയ സ്ഥാപനങ്ങൾ പാചക ആവശ്യങ്ങൾക്ക് പ്രധാനമായും വാണിജ്യ സിലിണ്ടറുകളെ ആശ്രയിക്കുന്നതിനാൽ വിലവർധന ചെലവ് ഉയരാൻ ഇടയാക്കും.അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയും മറ്റ് ഘടകങ്ങളും പരിഗണിച്ചാണ് എണ്ണക്കമ്പനികൾ ഓരോ മാസവും ഒന്നാം തീയതി എൽപിജി വില പുനഃപരിശോധിക്കുന്നത്.നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് ശരാശരി 100 ഡോളറിനടുത്താണ് തുടരുന്നത്.അതേസമയം, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.തിരുവനന്തപുരത്ത് 951 രൂപയും കൊച്ചിയിൽ 949 രൂപയും കോഴിക്കോട്ട് 950.50 രൂപയുമാണ് നിലവിലെ വില.ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഗാർഹിക എൽപിജി വിതരണത്തിൽ സിലിണ്ടറിന് ഏകദേശം 300 രൂപയുടെ നഷ്ടം നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

spot_img

Related articles

മരുന്ന് കണക്കുകളിൽ കർശന വ്യക്തത വേണം: ആരോഗ്യമന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്ന് കണക്കുകളിൽ കൃത്യമായ വ്യക്തത വേണമെന്ന് ഡിഎംഒമാരുടെ യോഗത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ കർശന നിർദ്ദേശം നൽകി. മരുന്നുകളുടെ കാര്യത്തിൽ കൃത്യമായ...

48,000 റേഷൻ കാർഡുകൾ മരവിപ്പിച്ചേക്കുമെന്ന് ആശങ്ക; എതിർപ്പ് അറിയിക്കാൻ കേരളം

ആറുമാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്ത 48,000 കാർഡുകൾ സംസ്ഥാനത്ത് മരവിപ്പിച്ചേക്കുമെന്ന് ആശങ്ക.കേന്ദ്ര സർക്കാരിന്റെ ‘കീം ഫോർ മോഡേൺൈസേഷൻ ആൻഡ് റീഫോംസ്...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപയും പവന് 1,840 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു...

ആവേശപ്പോരിൽ ബ്രസീൽ ലെജൻഡ്സിന് വിജയം; മലയാളി താരം സി.കെ. വിനീതിന്റെ പ്രകടനവും തിളങ്ങി

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിൽ നടന്ന ആവേശകരമായ മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് (4-3) ബ്രസീൽ...