ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി സ്വർണ വില

ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി സ്വർണ വില .22 കാരറ്റ് സ്വർണം ഗ്രാമിന് 255 രൂപയും പവന് ഒറ്റയടിക്ക് 2,040 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,215 രൂപയിലും പവന് 97,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 205 രൂപ താഴ്ന്ന് 10,000 രൂപയായി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 7,825 രൂപയിലും ഒമ്പത് കാരറ്റ് സ്വർണവില 5,045 രൂപയിലും ഒമ്പത് കാരറ്റ് സ്വർണവില 40,360 രൂപയിലുമെത്തി.ഒരാഴ്ചയ്ക്കിടെ വിലയിൽ ഏകദേശം ഏഴായിരം രൂപയിലേറെ കുറഞ്ഞതോടെയാണ് സ്വർണവില ഒരുലക്ഷത്തിനു താഴെപ്പോയത്. ശനിയാഴ്ച്ച സ്വർണവിലയിൽ നേരിയ വർധനയുണ്ടായിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇതിനു പിന്നാലെയാണ് തിങ്കളാഴ്‌ചയും ചൊവ്വാഴ്ചയും വീണ്ടും താഴേക്കുപോയത്. തിങ്കളാഴ്‌ച മുതൽ ഇന്നുവരെ കേരളത്തിൽ പവന് കുറഞ്ഞത് 3200 രൂപയാണ്. ഗ്രാമിന് 400 രൂപയും കുറഞ്ഞു.

Leave a Reply

spot_img

Related articles

പ്രസവ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും വിദഗ്ധ സേവനം 24 മണിക്കൂറും ഉറപ്പാക്കാൻ തീരുമാനം

സംസ്ഥാനത്തെ പ്രസവ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും ഡോക്ടർമാർ, അനസ്തീസിയ വിദഗ്ധർ, പരിശീലനം ലഭിച്ച നഴ്‌സുമാർ എന്നിവരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കാൻ തീരുമാനം.മാതൃ-ശിശു മരണങ്ങൾ...

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 560 രൂപയുടെ ഇടിവ്, ഏഴുമാസത്തിനുശേഷം ഒരു ലക്ഷം രൂപയ്ക്ക് താഴെ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ...

സ്വന്തം ഫോൺ നമ്പർ ആര് കാണണം എന്നിനി തീരുമാനിക്കാം; വാട്സ്ആപ്പിൽ പുതിയ ഫീച്ചർ

ഉപയോക്താവിന്‍റെ ഫോൺ നമ്പറിന്‍റെ സ്വകാര്യത ശക്തമാക്കുന്ന വിധത്തിൽ കൂടുതൽ നിയന്ത്രണം നൽകുന്ന പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. സ്വന്തം ഫോൺ നമ്പർ ആർക്കൊക്കെ കാണാനാകുമെന്ന്...

സംസ്ഥാനത്ത് ആറു പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

നിലമ്പൂരില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അമരമ്പലത്തെ കടയില്‍ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയില്‍ നിന്ന് മന്തി കഴിച്ച രണ്ട്...