നിലമ്പൂരില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അമരമ്പലത്തെ കടയില്‍ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയില്‍ നിന്ന് മന്തി കഴിച്ച രണ്ട് പേര്‍ക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ആശുപത്രിയിലുള്ള ഏതാനും പേരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല . 23ഓളം പേര്‍ക്ക് വയറിളക്കം, ഛര്‍ദി, വയറുവേദന എന്നീ ലക്ഷണങ്ങളുമുണ്ട്. ഇവരുടെ വീടുകളില്‍ ക്ലോറിനേഷന് നടത്തിയെന്നാണ് വിവരം.കോഴിക്കോട് വടകരയില്‍ മൂന്ന്കുട്ടികള്ക്കും ഷിഗെല്ല സ്ഥിരീകരിച്ചു. മേപ്പയില്‍ എസ്ബി സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കുട്ടികള്‍ രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.

