കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് : നുണ പരിശോധനയ്ക്ക് ഒരുങ്ങി വിജിലൻസ്

കോട്ടയം നഗരസഭയുടെ പെൻഷൻ ഫണ്ടിൽ നിന്ന് 2.40 കോടി രൂപ തട്ടിയെടു കേസിൽ മുൻ ക്ലർക്ക് അഖിൽ സി. വർഗ്ഗീസിനെ നുണപരിശോധനയ്ക്ക് വിധേയമാക്കും. പണം എങ്ങനെ ചെലവഴിച്ചു എന്നും ബാക്കി തുക എവിടെയൊക്കെയുണ്ടെന്നും പൂർണ്ണമായി കണ്ടെത്താനാണ് ഈ നടപടി. കേസിന്റെ തുടക്കം മുതലുള്ള അന്വേഷണ നാൾവഴികൾ വ്യക്തമാക്കി സമഗ്ര റിപ്പോർട്ട് ഹാജരാക്കണമെന്ന് വിജിലൻസ് കോടതി ജഡ്ജി കെ.വി. രജീനിച്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എസ്.പി. ആർ. ബിനു റിപ്പോർട്ട് സമർപ്പിച്ചത്. ഒന്നാം പ്രതിയായ അഖിൽ സി. വർഗ്ഗീസിനെ കൂടാതെ പ്രതിപ്പട്ടികയിലുള്ള 16 ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിക്കുന്ന അന്വേഷണ റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടിരുന്നു.
പ്രതികളുടെ മുഴുവൻ മൊഴികളും വിജിലൻസ് രേഖപ്പെടുത്തുകയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി തട്ടിയെടുത്ത പണം ഇവർക്ക് നേരിട്ടോ അല്ലാതെയോ പ്രയോജനപ്പെട്ടിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. തട്ടിപ്പ് കാലയളവിൽ പ്രതികളിൽ ആരെങ്കിലും സ്ഥലം വാങ്ങിയിട്ടുണ്ടോ എന്നറിയാൻ രജിസ്ട്രേഷൻ ഐ.ജിക്ക് വിജിലൻസ് കത്ത് നൽകിയിട്ടുണ്ട്. കൂടാതെ, അക്കാലയളവിലെ ഇവരുടെ ഫോൺ, വാട്സാപ്പ് സന്ദേശങ്ങളും പരിശോധിക്കും.
ഒന്നാം പ്രതിയായ അഖിലിന്റെ പേരിൽ വിവിധ ബാങ്കുകളിലായി 13 അക്കൗണ്ടുകൾ കണ്ടെത്തുകയും, ഈ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. ബാങ്ക് ഇടപാടുകൾ വഴി വാങ്ങിയ വാഹനങ്ങളുടെയും ഭൂമിയുടെയും വിവരങ്ങൾ ശേഖരിച്ച് ഇവ കണ്ടുകെട്ടാൻ വിജിലൻസ് ഡിവൈ.എസ്.പി. ടി.ആർ. പ്രദീപ് കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. വിജിലൻസ് സി.ഐ ബി. മഹേഷ് പിള്ള സ്ഥലം മാറിയതോടൊപ്പം സി.ഐ ഉമറുൽ ഫാറൂഖിനാണ് ഇപ്പോൾ അന്വേഷണ ചുമതല.
കോട്ടയത്തു നിന്ന് വൈക്കത്തേക്ക് സ്ഥലം മാറിയിട്ടും അഖിലിന് കോട്ടയത്തെ ഓഫീസിൽ എത്തി തട്ടിപ്പ് തുടരാൻ അവസരമൊരുക്കിയത് ഇവിടത്തെ ജീവനക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈക്കം നഗരസഭയിലെ അന്നത്തെ സെക്രട്ടറിയെയും വിജിലൻസ് സംഘം ചോദ്യം ചെയ്യും. ഔദ്യോഗികമായി ചുമതലപ്പെടുത്താത്ത ഒരു ജീവനക്കാരൻ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടും, രണ്ട് നഗരസഭകളിലെയും ഉന്നത ഉദ്യോഗസ്ഥർ നടപടി എടുത്തിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. കേസ് നവംബർ 6-ന് കോടതി വീണ്ടും പരിഗണിക്കും. അഡ്വ. കെ.കെ. ശ്രീകാന്ത് ആണ് വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ.

Leave a Reply

spot_img

Related articles

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ അറസ്റ്റ് ചെയ്തു

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.പിഎസ്‌സിയുമായി ബന്ധപ്പെട്ട ക്രമക്കേട് കേസുകളിലെ...

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. കായംകുളം മണ്ണാശ്ശേരിൽ വീട്ടിൽ നസീം (21) ആണ് പോലീസുകാരെ തള്ളിമാറ്റി ഓടി...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി

മുഖ്യമന്ത്രി വി ഡി സതീശനെതിരെവിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി.മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറയുകയാണ്. തന്നെ സമ്മര്‍ദ്ദപ്പെടുത്തരുതെന്നും ബ്ലാക്ക് മെയില്‍ ചെയ്യരുതെന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്.ഇത്...

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.മുഖ്യപ്രതി സുഹൈല്‍ സജീവ് ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട നാലു പ്രതികളുടെയും ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണല്‍...