പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ അറസ്റ്റ് ചെയ്തു

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.പിഎസ്‌സിയുമായി ബന്ധപ്പെട്ട ക്രമക്കേട് കേസുകളിലെ ആദ്യ അറസ്റ്റാണിത്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന സതീഷിനെയും അഡീഷണൽ സെക്രട്ടറി ആർ. ഹരിയെയു പ്രതിചേർത്ത് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയ ശേഷമാണ് എസ്ഐടി അറസ്റ്റിലേക്ക് നീങ്ങിയത്. 58 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതിരുന്ന പരീക്ഷയിൽ ഇടതു സംഘടനാനേതാവ് ഒന്നാം റാങ്ക് നേടിയതിൽ ഗുരുതര ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഴിമതി നിരോധനം, പൊതുസേവകരുടെ വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഹരി ഒളിവിലാണെന്നും, വരുന്ന ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.

Leave a Reply

spot_img

Related articles

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് : നുണ പരിശോധനയ്ക്ക് ഒരുങ്ങി വിജിലൻസ്

കോട്ടയം നഗരസഭയുടെ പെൻഷൻ ഫണ്ടിൽ നിന്ന് 2.40 കോടി രൂപ തട്ടിയെടു കേസിൽ മുൻ ക്ലർക്ക് അഖിൽ സി. വർഗ്ഗീസിനെ നുണപരിശോധനയ്ക്ക് വിധേയമാക്കും. പണം...

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. കായംകുളം മണ്ണാശ്ശേരിൽ വീട്ടിൽ നസീം (21) ആണ് പോലീസുകാരെ തള്ളിമാറ്റി ഓടി...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി

മുഖ്യമന്ത്രി വി ഡി സതീശനെതിരെവിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി.മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറയുകയാണ്. തന്നെ സമ്മര്‍ദ്ദപ്പെടുത്തരുതെന്നും ബ്ലാക്ക് മെയില്‍ ചെയ്യരുതെന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്.ഇത്...

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.മുഖ്യപ്രതി സുഹൈല്‍ സജീവ് ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട നാലു പ്രതികളുടെയും ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണല്‍...