ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബി ഐക്ക് തിരിച്ചടി.
സമയം നീട്ടി നൽകണമെന്ന എസ് ബി ഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി വിവരങ്ങൾ നാളെ കൈമാറണമെന്ന് ഉത്തരവിട്ടു.
ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങൾ എസ് ബി ഐയുടെ പക്കലുണ്ട്.
വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമാണെന്നും പിന്നെന്തിന് വൈകിപ്പിക്കുന്നുവെന്നും കോടതി ചോദിച്ചു.
ഇലക്ടറൽ ബോണ്ട് കേസ് രേഖകൾ നൽകാൻ ജൂൺ 30 വരെസാവകാശം വേണമെന്ന എസ്.ബി.ഐ ആവശ്യം സുപ്രീം കോടതി തള്ളി. ബോണ്ട് വിവരം നാളെ 5 ന് മുമ്പ് നൽകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 15 നു മുമ്പ് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശം പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്നും സുപ്രീം കോടതി.