ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാട് മുന്നോട്ട് വെച്ച് കോട്ടയം നഗരസഭയുടെ 2026-2027 ബജറ്റ്.242 കോടി 36 ലക്ഷത്തി 62 ആയിരത്തി 432 രൂപ വരവും, 232 കോടി 67 ആയിരത്തി മുപ്പത്തിഅയ്യായിരത്തി 200 രൂപ ചിലവും, 96 കോടി 92 ലക്ഷത്തി ഏഴായിരത്തി ഇരുനൂറ്റിമുപ്പത്തിരണ്ട് രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭ വൈസ് ചെയർപേഴ്സൺ ഷീബ പുന്നൻ അവതരിപ്പിച്ചത്.

ഗ്രേറ്റർ കോട്ടയം എന്നത് കൊണ്ട് നഗരസഭ പരിധിക്ക് പുറത്ത് വ്യാപിച്ച് കിടക്കുന്ന വികസന കാഴ്ചപ്പാടാണ് ലക്ഷ്യം. സമീപ പഞ്ചായത്തുകൾ ഗതാഗത ഇടനാഴികൾ, ജലാശയങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സാമ്പത്തിക മേഖലകൾ എന്നിവയെ കോർത്തിണക്കുന്ന സംയോജിത പ്രാദേശി വികസന രീതിയാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്.സമഗ്ര മാലിന്യ സംസ്കരണ സംവിധാനത്തിലൂടെ നഗരത്തെ ശുചിത്വമുള്ളതും ആരോഗ്യകരവുമായ നഗര ലക്ഷ്യത്തിനായി ശാസ്ത്രീയ മാലിന്യസംസ്കരണ പദ്ധതി നടപ്പിലാക്കുംകോട്ടയം തിരുനക്കര ബസ്റ്റാൻഡിൽ മൾട്ടി പർപ്പസ് ബസ് ബേ കോംപ്ലക്സ് നിർമ്മിക്കും ഇതിനായി പി പി പി / BOT വ്യവസ്ഥയിൽ ഫണ്ട് കണ്ടെത്തുംമുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണ നിലനിർത്താൻ അത്യാധുനിക സംവിധാനത്തോടെ വടവാതൂർ ഡംപിംഗ് യാർഡ് സ്ഥലത്തിന്റെ കിഴക്ക് ഭാഗത്ത് കൺവെൻഷൻ സെന്റർ നിർമ്മാണം ആരംഭിക്കും.

എ.പി.ജെ അബ്ദുൽ കലാം ഓഡിറ്റോറിയം നവീകരിച്ച് പൊതുജനങ്ങൾക്ക് സമർപ്പിക്കും ഇതിനോടനുബന്ധിച്ചുള്ള തിരുവാതുക്കൽ ബസ് ബേ നവീകരിക്കും.നാഗമ്പടം ബസ്റ്റാൻഡ്, ചിങ്ങവനം ഷോപ്പിംഗ് കോംപ്ലക്സ് സെന്റർ,നെഹ്റു പാർക്ക് എന്നിവയുടെ നവീകരണം നടത്തും.വിജയപുരം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് കഞ്ഞിക്കുഴിയിലെ ട്രാഫിക് തിരക്ക് കുറയ്ക്കാൻ കളത്തിപ്പടി -മധുരംഞ്ചേരി കടവ് ഇറഞ്ഞാൽ ബൈപ്പാസ് നിർമ്മാണം ആരംഭിക്കും..കോട്ടയം നഗരത്തിലെ ബസ് ഷെൽട്ടറിൽ യാത്രക്കാർക്ക് സൗകര്യം ഒരുക്കാൻ ക്യാമറ, വൈഫൈ,ചാർജിങ് സൗകര്യങ്ങൾ എന്നിവയോടെ നഗര ഹൃദയങ്ങളിലെ ബസ് സ്റ്റോപ്പുകളിൽ എ.സി ബസ് ഷെൽട്ടറുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വിവിധ പദ്ധതികളാണ് ബജറ്റിലൂടെ അവതരിപ്പിച്ചത്.ബജറ്റിൻ മേലുള്ള ചർച്ച തിങ്കളാഴ്ച നടക്കും.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...