എക്‌സിറ്റ് പോൾ പ്രവചനങ്ങൾ:ഓഹരി വിപണിയിൽ സർവകാല റെക്കാഡ്

മുംബയ്: എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ സർവകാല റെക്കാഡുമായി ഓഹരി വിപണി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്കിടെ ഓഹരി വിപണിയിൽ വൻ കുതിച്ചു ചാട്ടം.

സെൻസെക്‌സും നിഫ്‌റ്റിയും മൂന്ന് ശതമാനം ഉയർന്നു.

വ്യാപാരത്തിന്റെ തുടക്കത്തിൽതന്നെ സെൻസെക്‌സ് 75,500 പോയിന്റ് കടന്നിരുന്നു.

രാവിലെത്തെ കണക്കുകൾ പ്രകാരം 30 ഷെയർ സെൻസെക്‌സ് 2,000 പോയിന്റിലധികമാണ് ഉയർന്നത്.

അതേസമയം 50 സ്റ്റോക്ക് നിഫ്റ്റി നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പ് മാർക്കറ്റ് ഓപ്പണിംഗിൽ രേഖപ്പെടുത്തി.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) ഓഹരികളുടെ വിപണി മൂലധനത്തിലേക്ക് 12.48 ലക്ഷം കോടി രൂപയുടെ സമ്പത്താണ് കൂട്ടിച്ചേർത്തിരിക്കുന്നത്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും റെക്കാഡ് ഉയരത്തിലാണ് എത്തിയിരിക്കുന്നത്.

സെൻസെക്‌സ്, നിഫ്റ്റി ഓഹരികളെല്ലാം നിലവിൽ ഗ്രീൻ സിഗ്നലിലാണ്.

നിഫ്റ്റി 800 പോയിന്റ് അഥവാ 3.58 ശതമാനം ഉയർന്ന് 23,227.90ലും സെൻസെക്‌സ് 2,621.98 പോയിന്റ് അഥവാ 3.55 ശതമാനം ഉയർന്ന് 76,583.29 ലുമാണ് എത്തിനിൽക്കുന്നത്.

അദാനി പോർട്ട്‌സ്, അദാനി എന്റർപ്രൈസസ്, പവർ ഗ്രിഡ്, ശ്രീറാം ഫിനാൻസ്, എൻടിപിസി എന്നിവയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ചവരിൽ മുന്നിലുള്ളത്.

അതേസമയം, വൻ ഭൂരിപക്ഷത്തിൽ മൂന്നാം വട്ടവും അധികാരത്തിലേറുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് എൻഡിഎ.

യഥാർത്ഥ ഫലങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ നാളത്തെ വോട്ടെണ്ണൽ ഫലം കാക്കുകയാണ് ‘ഇന്ത്യ’ കൂട്ടായ്‌മ.

അരുണാചൽ പ്രദേശിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തുടർച്ച നേടിയത് എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ ശരി വയ്‌ക്കുന്നതും രാജ്യത്ത് തങ്ങൾക്ക് അനുകൂലമായ തരംഗമുണ്ടെന്ന് വ്യക്തമാക്കുന്നതുമാണെന്ന് ബിജെപി കരുതുന്നു.

നാലിന് യഥാർത്ഥ ഫലം അനുകൂലമായാൽ സർക്കാരിന്റെ സത്യപ്രതിജ്ഞ, സെക്രട്ടറി തല നിയമനങ്ങൾ തുടങ്ങിയവ സംബന്ധിച്ചും ബിജെപി ആലോചന തുടങ്ങിയെന്നാണ് വിവരം.

എന്നാൽ, എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കുവേണ്ടി നേരത്തെ തയ്യാറാക്കിയതാണെന്നാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നത്.

എക്‌സിറ്റ് പോളുകൾ ഏകപക്ഷീയമായി വൻ ഭൂരിപക്ഷം പ്രവചിച്ചതിനാൽ നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത 400ന് മുകളിൽ സീറ്റുകൾ എൻഡിഎയ്‌ക്ക് ലഭിക്കുമെന്ന പ്രതീക്ഷയും നേതാക്കൾക്കുണ്ട്.

ആദ്യ നൂറു ദിവസത്തെ കർമ്മപരിപാടികൾ ആവിഷ്‌കരിക്കാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക്...

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...