ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകള്‍ കൂടി അനുകൂലമായതോടെ തികഞ്ഞ ആത്മവിശ്വാസത്തില്‍ ബിജെപി. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകളില്‍ ഭൂരിഭാഗവും പ്രവചിച്ചത്. ഡല്‍ഹി നിയമസഭയില്‍ 70 സീറ്റുകളാണുള്ളത്. സർക്കാരിനായി വേണ്ടത് 36. ഓരോ നിയമസഭ മണ്ഡലങ്ങളിലേയും ബൂത്തുകള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുകയാണ് പാർട്ടികള്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്ബുകള്‍.
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ആശങ്കയുണ്ടെങ്കിലും ആത്മവിശ്വാസം കൈവിടണ്ട എന്നതാണ് ആം ആദ്മി പാർട്ടി നിലപാട്. അരവിന്ദ് കെജ്‌രിവാള്‍ തന്നെ ഡല്‍ഹി മുഖ്യമന്ത്രിയെ എത്തുമെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു