ദേശീയ മത്സ്യകര്‍ഷക ദിനാഘോഷം നടത്തി

പത്തനംതിട്ട: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുതലത്തില്‍ ദേശീയമത്സ്യകര്‍ഷക ദിനാഘോഷം നടത്തി.

 ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിഷ അശോകന്‍ അധ്യക്ഷയായി. ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  മറിയാമ്മ ഏബ്രഹാം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  സോമന്‍ തോമരച്ചാലില്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍  ചന്ദ്രലേഖ, കടപ്ര ഗ്രാമപഞ്ചായത്ത് അംഗം ജോര്‍ജ് തോമസ്,
ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍. ഉല്ലാസ് എന്നിവര്‍ സംസാരിച്ചു.

 പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുതലത്തിലെ മികച്ച മത്സ്യകര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട തിരുവല്ല നഗരസഭ പരിധിയില്‍ നിന്നുമുള്ള  ഫാ.തീയോഡോഷ്യസ് മാര്‍ മെത്രാപ്പോലീത്ത, നസറുദ്ദീന്‍, കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ഫാ. ജോപ്പന്‍, നിരണം ഗ്രാമപഞ്ചായത്തില്‍ നിന്നും  ഏബ്രഹാം വര്‍ഗീസ്, നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ നിന്നും  ജോണ്‍ രാജന്‍, കടപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും  ശ്രീവത്സന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
വര്‍ദ്ധിച്ച തോതില്‍ മായം ചേര്‍ന്നതും പഴകിയതുമായ മത്സ്യം വിപണിയില്‍ ലഭ്യമാകുന്ന ഈ കാലത്ത് ശുദ്ധമായ മത്സ്യം വിപണിയില്‍ ലഭ്യമാക്കുന്നതില്‍ മത്സ്യകര്‍ഷകര്‍ വഹിക്കുന്ന പങ്ക് ചര്‍ച്ച ചെയ്യപ്പെട്ടു. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശീയരായ മത്സ്യകര്‍ഷകരില്‍ നിന്നുമുള്ള മത്സ്യം പരമാവധി ഉപയോഗിക്കുന്നതിനും എല്ലാവരും ശ്രദ്ധിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
   

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...