പാർക്കിങ് ഗ്രൗണ്ട് നിർമാണം- തമിഴ്നാടിന് തിരിച്ചടി


മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട്

മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അനൂകുലമായി സർവേ  ഓഫ് ഇന്ത്യ റിപ്പോർട്ട്.

പാട്ട ഭൂമിക്ക് പുറത്താണ് നിർമ്മാണമെന്നാണ് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

കേസില്‍ തല്‍സ്ഥിതി തുടരാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിനെതിരെ തമിഴ്നാട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയത്.

കേസ് അടുത്ത മാസം 24ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

തമിഴ്നാട് നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് സര്‍വേ നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്.

തുടര്‍ന്നാണ് സര്‍വേ ഓഫ് ഇന്ത്യ സ്ഥലം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്.

പെരിയാര്‍ കടുവാ സങ്കേത പരിസരത്ത് അനധികൃതമായിട്ടാണ് കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതെന്ന വാദമാണ് തമിഴ്നാട് ഉന്നയിച്ചിരുന്നത്.

1886ലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പാട്ട കരാറിന്‍റെ ലംഘനമാണെന്നും തമിഴ്നാട് ചൂണ്ടികാണിച്ചിരുന്നു.

ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

കേരളം നടത്തിയ നിര്‍മാണ പ്രവര്‍ത്തികളില്‍ തല്‍സ്ഥിതി തുടരാനും പുതിയ നിര്‍മാണം പാടില്ലെന്നുമായിരുന്നു നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയത്

Leave a Reply

spot_img

Related articles

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...

ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ...

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഏപ്രിൽ 9ന് അഭിമുഖം നടത്തും. എം ബി...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ...