പുതമൺപാലം ജില്ലയുടെ തീർത്ഥാടന രംഗത്ത് ഏറെ പ്രധാനപ്പെട്ടത് : മന്ത്രി പി. എ.മുഹമ്മദ് റിയാസ്

പുതമൺപാലം ജില്ലയുടെ തീർത്ഥാടന രംഗത്ത് ഏറെ പ്രധാനപ്പെട്ടത് : മന്ത്രി പി. എ.മുഹമ്മദ് റിയാസ്റാ

റാന്നി പുതമൺ പാലം പത്തനംതിട്ട ജില്ലയുടെ തീർത്ഥാടന രംഗത്ത് ഏറെ പ്രധാനപ്പെട്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാർ 2.63 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതുമൺ പുതിയ പാലത്തിൻറെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേലൂർക്കര റാന്നി റോഡിലാണ് പാലം ഉള്ളത്. പാലം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ സമാന്തരമായി താൽക്കാലിക പാലം നിർമ്മിക്കുന്നതിന് 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. ശബരിമല തീർത്ഥാടകർ പ്രധാനമായി ഉപയോഗിക്കുന്ന പാതയാണ് പുതമൺ പാലം. തിരുവാഭരണം, തങ്കയങ്കി എന്നിവ കടന്നു പോകുന്നതിനുള്ള പാതയായും ഉപയോഗിക്കുന്നു. മാരാമൺ, ചെറുകോൽപ്പുഴ കൺവെൻഷനുകൾ എന്നിവയിലേക്കുള്ള പാതയും കൂടിയാണ്. പാലത്തിൻറെ നിർമ്മാണം പ്രത്യേകം ശ്രദ്ധ നൽകി സമയബന്ധിതമായി പൂർത്തിയാക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ മികച്ച രീതിയിൽ നവീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന അറ്റകുറ്റ പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതുതായി നിർമ്മിക്കുന്ന പുതുമൺ പാലം എട്ടു മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനുകളോട് കൂടിയ സബ്മേഴ്സിബിൾ ബ്രിഡ്ജ് ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 7.5 മീറ്റർ ക്യാരേജ് വേ യും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതയും ഉൾപ്പെടെ 11 മീറ്ററാണ് പാലത്തിൻറെ വീതി. നിർമ്മാണ പൂർത്തീകരണ കാലാവധി 12 മാസമാണ്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...