ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോളിൻ്റെ മറവിൽ ഓഹരി വിപണി വൻ തട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർത്തി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും വിഷയത്തിൽ നേരിട്ട് പങ്കെന്നും അദ്ദേഹം ആരോപിച്ചു.

സംയുക്ത പാർലമെന്ററി സമിതി അന്വഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിൽ 300 സീറ്റ് പോലും ലഭിക്കില്ലെന്ന നിഗമനം നേരത്തേ തന്നെ ബിജെപിക്ക് വ്യക്തമായിരുന്നു.

ഇതിനാൽ എക്സിറ്റ് പോൾ പുറത്തു വരുന്നതിനു തലേദിനം ഓഹരിവിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്ന് തെറ്റിധരിപ്പിച്ചുകൊണ്ട് വലിയതോതിൽ നിക്ഷേപം നടത്തുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ടു വന്ന് ഓഹരിവിപണിയില്‍ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതിനെ തുടർന്നാണ് 31ന് ഓഹരി വിപണിയിൽ നിക്ഷേപമുണ്ടായത്.
എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിറകേ മാർക്കറ്റ് ഇടിഞ്ഞു..

സംഭവത്തിൽ ആയിരക്കണക്കിന് കോടിയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും, എക്സിറ്റ് പോളുകള്‍ യഥാർഥത്തിൽ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം വേണമെന്നും, എക്സിറ്റ് പോളുകളുടെ പ്രവർത്തന രീതിയെ കുറിച്ച് വ്യക്തമാക്കണമെന്നും വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

രാജ്യത്ത് യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടു, ഓൺലൈൻ ഇടപാടുകൾ താറുമാറായി

രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം...

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; സുപ്രീംകോടതി

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാഷ്ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ല. രാഷ്ട്രപതി പിടിച്ചുവെക്കുന്ന ബില്ലുകളില്‍ വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി...

പാസ്പോർട്ടിൽ ദമ്പതികളുടെ പേര് ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റിനു പകരം ഇനി മുതൽ സംയുക്ത പ്രസ്‌താവന മതി

പാസ്പോർട്ടിൽ ഭാര്യയുടേയോ ഭർത്താവിന്റെയോ പേര് ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റിന് പകരം ഇനി മുതൽ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്‌താവന മതി. ഇതിന്റെ...

മേഘാലയയില്‍ കാണാതായ ഹംഗേറിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി

മേഘാലയയില്‍ കാണാതായ ഹംഗേറിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ചിറാപുഞ്ചിയില്‍ മാർച്ച്‌ 29 മുതല്‍ കാണാതായ സോള്‍ട്ട് പുസ്‌കാസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹംഗേറിയൻ എംബസിയുടെ അറിയിപ്പ്...