ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സുരക്ഷാസംഘത്തിനുനേരെ മാവോയിസ്റ്റ് ആക്രമണം. 9 ജവാന്മാർക്ക് വീരമൃത്യു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബസ്‌തർ മേഖലയിലെ കുത്രയിലേക്ക് പോകുകയായിരുന്ന ജവാന്മാർക്കുനേരെയാണ് ആക്രമണമുണ്ടായത്. 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കുതു ബെദ്രെ റോഡിൽ സ്ഫോടകവസ്തു സ്ഥാപിച്ച് വാഹനം കടന്നു പോകുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് ബസ്ർ റെയ്ഞ്ചേ ഐജി പി.സുന്ദർ രാജ് പറഞ്ഞു.