കുവൈത്തിൽ വ്യാജമദ്യം കഴിച്ച് മലയാളികളടക്കം 10 പേർ മരിച്ചു

കുവൈത്തിൽ വ്യാജമദ്യം കഴിച്ച് മലയാളികളടക്കം 10 പേർ മരിച്ചതായി വിവരം. നിരവധിപ്പേർ ആശുപ്രതിയിൽ ചികിൽസയിലാണ്. നിർമാണത്തൊഴിലാളികൾക്കിടയിലാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവരാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ തമിഴ്നാട് സ്വദേശികളും ഉണ്ടെന്നാണു സൂചന. ഫർവാനി, ആദാൻ ആശുപത്രികളിലുള്ള പലരുടെയും നില അതീവഗുരുതരമാണ്. പലർക്കും കാഴ്‌ച നഷ്‌ടമായെന്ന് ആശുപ്രതിവൃത്തങ്ങൾ പറഞ്ഞു. സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്.

Leave a Reply

spot_img

Related articles

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...

യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്.ഈ സാഹചര്യത്തില്‍,...

ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി മകൻ മൊജ്‌താബ ഖമനയിയെ തിരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ

ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്‌താബ ഖമനയിയെ തിരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ.ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പരമോന്നത നേതാവിനെ...

ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ ഒരു മരണം; ആരോഗ്യമന്ത്രാലയം

കുവൈത്തിൽ ഒരു മരണമെന്ന് ആരോഗ്യമന്ത്രാലയം.ഡ്രോൺ അവശിഷ്ടം വീണ് 11 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്.കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു....