പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം

പോത്തൻ കോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ പ്രതികൾക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2021 ഡിസംബർ 11നാണ് കൊലപാതകം നടന്നത്. വധശ്രമക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെയാണ് സുധീഷിനെ എതിർ ചേരിയില്‍പ്പെട്ട ഗുണ്ടാസംഘം കൊലപ്പെടുത്തുന്നത്. വധശ്രമക്കേസിൽ പ്രതിയാക്കപ്പെട്ട സുധീഷ് പോത്തൻകോട് കല്ലൂരുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് എതിർസംഘം വീടുവളഞ്ഞത്.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണിയെന്ന സുധീഷിന്‍റെ ബന്ധുവിനെയാണ് കൊല്ലപ്പെട്ട സുധീഷ് വധിക്കാൻ ശ്രമിച്ചത്. ഇതിന്‍റെ പ്രതികാരമായിരുന്നു കൊലപാതകം.പ്രാണരക്ഷാർത്ഥം മറ്റൊരു വീട്ടിലേക്ക് സുധീഷ് ഓടികയറി. വാതിൽ തകർത്ത് അകത്ത് കയറി പ്രതികള്‍ കുട്ടികളുടെ മുന്നിലിട്ട് സുധീഷിനെ വെട്ടികൊലപ്പെടുത്തി വലതുകാൽ വെട്ടിയെടുത്തു.കാൽ വഴിയിലെറിയുന്ന സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.പ്രതികള്‍ സഞ്ചരിച്ച ഓട്ടോ തിരിഞ്ഞതോടെയാണ് എല്ലാ പ്രതികളിലേക്കും എത്താൻ കഴിഞ്ഞത്.ഉണ്ണിയെന്ന സുധീഷാണ് ഒന്നാം പ്രതി. കൊല്ലപ്പെട്ടപ്പെട്ടയാളിന്‍റെ ഭാര്യ സഹോദരൻ ശ്യാം, നിരവധി കേസിലെ പ്രതിയായ ഒട്ടകം രാജേഷ് എന്നിവരാണ് ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികള്‍. ഒന്നാം പ്രതിയാണ് കാൽവെട്ടിയെടുത്തത്.

Leave a Reply

spot_img

Related articles

ടൗൺഷിപ്പ് സന്ദർശന വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞതിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ നടപടിയിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം.മുഖ്യമന്ത്രിയെ സൈബർ ഇടങ്ങളിൽ വിമർശിച്ച് ഒരു വിഭാഗം...

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്.പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ്...

ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ

മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.ഗണേഷിൻ്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പോലീസ് വീട്ടുകാര്യമാണെന്ന് പറഞ്ഞ് തിരികെ...

കടുത്ത തീരുമാനത്തിന് ഒരുങ്ങി ജി സുധാകരൻ

കടുത്ത തീരുമാനത്തിന് ഒരുങ്ങി ജി സുധാകരൻ.ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കില്ലന്ന് സൂചന.അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിച്ചേക്കുമെന്ന് ആണ് റിപ്പോർട്ട്.ഇതു സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും.ജി...