കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. താഴത്തങ്ങാടി കല്ലുപുരയ്ക്കൽ അജയ് മാത്യു (30)വിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം പിടികൂടിയത്. തായ്‌ലൻഡിലും മലേഷ്യയിലും അടക്കം വിൽപ്പന നടത്തുന്ന വീര്യം കൂടിയ ഇനം കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. ഇത് സിനിമാ താരങ്ങൾ അടക്കം ഉപയോഗിക്കുന്നതാണ്. ഗ്രാമിന് 1500 മുതൽ 2000 രൂപ വരെയാണ് വില. സിനിമാ സംവിധായകരായ ഖാലിദ് റഹ്മാന്റെ മുറിയിൽ നിന്നും റാപ്പർ വേടന്റെ മുറിയിൽ നിന്നും അടക്കം പിടിച്ചെടുത്തത് ഹൈബ്രിഡ് കഞ്ചാവാണ്. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. അജയ്് മാത്യുവിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച് നൽകിയ ആളുകളെപ്പറ്റി അടക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ ആദ്യമായാണ് ഹൈബ്രിഡ് കഞ്ചാവ് കേസ് റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

spot_img

Related articles

കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി, ഗുരുതര പരിക്ക്

കൊല്ലം കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി.കുത്തേറ്റ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്.സംഭവത്തിൽ പിതാവിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരുടെയും പേരുവിവരങ്ങൾ പുറത്ത് വന്നിട്ടില്ല.മകന്...

സ്വകാര്യ ക്ലിനിക്കിലെ യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍

സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍. കയ്പമംഗലത്തെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി ഡോ.സോനു സുരേഷ് (34) ആണ് പിടിയിലായത്....

മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിക്ക് പീഡനം, യുവാവ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസീൽ ആണ് പിടിയിലായത്. ‘ജീലാനി തങ്ങൾ’ എന്ന...

തൃശൂരിൽ ഭാര്യയേയും നാലരവയസുള്ള മകനെയും കഴുത്തറത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ

തൃശൂർ വലപ്പാട് ഭാര്യയേയും നാലരവയസുള്ള മകനെയും കഴുത്തറത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ.തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്.കഴുത്തു മുറിച്ച് ഗുരുതരാവസ്ഥയിലായ...