ശിശുമരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ: സ്ഥിതി വിലയിരുത്താൻ കെ.മുരളീധരൻ നാളെ അട്ടപ്പാടിയിലെത്തും

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ (31) അട്ടപ്പാടിയിലെത്തും. രാവിലെ 9.30ന് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സന്ദർശിക്കുന്ന മന്ത്രി ആരോഗ്യവകുപ്പ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും. തുടർന്ന് രാവിലെ 11ന് അഗളി സാമൂഹികാരോഗ്യ കേന്ദ്രം സന്ദർശിക്കും. ഇവിടെ ആരോഗ്യപ്രവർത്തകരുമായും യോഗം ചേർന്ന് മേഖലയിലെ ആരോഗ്യപ്രശ്നങ്ങളും ചികിത്സാ സംവിധാനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും വിശദമായി അവലോകനം ചെയ്യും. അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ആരോഗ്യവകുപ്പ ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു.

മന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും വിദഗ്ധസംഘങ്ങളെ പഠനത്തിനായി നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസം സ്ഥലത്ത് ക്യാമ്പ് ചെയ്തുള്ള പഠനത്തിനായി സംഘം ഇന്നലെ (വ്യാഴം) അട്ടപ്പാടിയിലെത്തി. സംസ്ഥാന ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. ഹരികുമാർ, ദേശീയ ആരോഗ്യദൗത്യത്തിന്റെ മാതൃ-ശിശു ആരോഗ്യ നോഡൽ ഓഫീസർ ഡോ. ജോയ് ജോൺ, ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലിപ്സി പോൾ എന്നിവരാണ് ആരോഗ്യവകുപ്പ് ഡയറക്ടർ നിയോഗിച്ച സംഘത്തിലുള്ളത്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഏഴ് വിദഗ്ധ ഡോക്ടർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. റിയാസ്.ഐ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജനറ്റിക്സ് വിഭാഗം പ്രൊഫസർ ഡോ. ശങ്കർ വി.എച്ച്, പീഡിയാട്രിക് കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ. ലക്ഷ്മി എസ്, പീഡിയാട്രിക് ഗ്യാസ്ട്രോ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.പ്രശാന്ത് കെ.എസ്, തൃശൂർ മെഡിക്കൽ കോളേജിലെ നിയോനാറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഫെബി ഫ്രാൻസിസ്, കൊല്ലം മെഡിക്കൽ കോളേജിലെ ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. നെറ്റോ ജോർജ്, തൃശൂർ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രശ്മി. സി.ആർ. എന്നിവരാണ് സംഘത്തിലുള്ളത്.

അട്ടപ്പാടിയിലെ ഊരുകൾ, ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ആരോഗ്യ ഉപകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തും. മേഖലയിലെ മുഴുവൻ ഗർഭിണികളെയും അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയും നേരിട്ട് പരിശോധിച്ച് ആവശ്യമായ പരിശോധനകളും ചികിത്സയും ഉറപ്പാക്കും. 2026-ൽ അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്ത നവജാതശിശു, ശിശു, ബാലമരണങ്ങൾ വിശദമായി പരിശോധിച്ച് മരണങ്ങളുടെ ഓഡിറ്റും നടത്തും. മൊബൈൽ മെഡിക്കൽ സംഘങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങളും പോഷക പുനരധിവാസ കേന്ദ്രത്തിന്റെ പ്രവർത്തനവും വിലയിരുത്തും.

വിശദമായ പരിശോധനയ്ക്കും പഠനത്തിനും ശേഷം വിദഗ്ധസമിതിയുടെ ശുപാർശകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും.
അട്ടപ്പാടിയിലെ അമ്മമാർക്കും കുട്ടികൾക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും ശിശുമരണങ്ങളുടെ കാരണങ്ങൾ കണ്ടെത്തി ആവർത്തനം തടയുന്നതിനും അടിയന്തരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ ഇടപെടലുകൾ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

Leave a Reply

spot_img

Related articles

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്.ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ.മിൽമ...

ഭാരത് ലജനാ മൾട്ടിസ്‌റ്റേറ്റ് ഹൗസിങ്ങ് കോ ഓപറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് നടത്തി എന്ന രീതിയിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സി.ഇ. ഒ വി.പി. സെയ്തലവി

ഭാരത് ലജനാ മൾട്ടിസ്‌റ്റേറ്റ് ഹൗസിങ്ങ് കോ ഓപറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് നടത്തി എന്ന രീതിയിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സി.ഇ. ഒ വി.പി....