ഭാരത് ലജനാ മൾട്ടിസ്‌റ്റേറ്റ് ഹൗസിങ്ങ് കോ ഓപറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് നടത്തി എന്ന രീതിയിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സി.ഇ. ഒ വി.പി. സെയ്തലവി

ഭാരത് ലജനാ മൾട്ടിസ്‌റ്റേറ്റ് ഹൗസിങ്ങ് കോ ഓപറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് നടത്തി എന്ന രീതിയിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സി.ഇ. ഒ വി.പി. സെയ്തലവി.നിക്ഷേപകർക്ക് ആവശ്യപ്പെടുന്ന പണം ആവശ്യപ്പെടുന്ന സമയത്ത് തിരിച്ചുനൽകാനുള്ള പൂർണ്ണ ബാധ്യതയും അതിനുള്ള ആസ്തികളും BLM സൊസൈറ്റിക്കുണ്ടെന്നും അദ്ദേഹം. പറഞ്ഞു.നിക്ഷേപിച്ച പണം തിരിച്ചു നൽകാതിരുന്ന ഒരു സംഭവവും കഴിഞ്ഞ 25 വർഷമായി ഉണ്ടായിട്ടില്ല.നിലവിൽ കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിൽ പരാതി നൽകിയ വ്യക്തിക്ക് BLMൽ നിക്ഷേപമില്ല.മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 2002 പ്രകാരം പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ പണം തിരികെ ലഭിക്കാത്തവർക്കായി ഓംബുഡ്‌മാൻ ഉൾപ്പെടെയുള്ള ആർബിട്രേഷൻ സംവിധാനങ്ങൾ ലഭ്യമാണ്.ഫണ്ടുകൾ വകമാറ്റി എന്ന ആരോപണവും ശരിയല്ല ഇക്കാര്യത്തിൽ എല്ലാ തരത്തിലുള്ള അന്വേഷണവുമായും പൂർണ്ണമായും സഹകരിക്കാൻ സൊസൈറ്റി തയ്യാറാണ്.ഇത്തരം സംഭവങ്ങൾ സൊസൈറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങളെ യാതൊരുവിധത്തിലും ബാധിക്കുന്നില്ലെന്നും, സൊസൈറ്റി അതിന്റെ എല്ലാ സൗകര്യങ്ങളോടും കൂടി സാധാരണ ദിവസങ്ങളെപ്പോലെ മുന്നോട്ടു പോകുന്നുണ്ടെന്നും സി.ഇ. ഒ അറിയിച്ചു. ജനറൽ മാനേജർ വി.എസ് കാർത്തിക് പി.ആർ. ഓ
മോഹനൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Leave a Reply

spot_img

Related articles

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്.ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ.മിൽമ...

ശിശുമരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ: സ്ഥിതി വിലയിരുത്താൻ കെ.മുരളീധരൻ നാളെ അട്ടപ്പാടിയിലെത്തും

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ (31) അട്ടപ്പാടിയിലെത്തും. രാവിലെ 9.30ന്...