ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി 12കാരന് ദാരുണാന്ത്യം

ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി 12കാരന് ദാരുണാന്ത്യം.മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തില്‍ ഷിജുവിന്‍റെ മകൻ അശ്വിൻ (12) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം ഉണ്ടായത്. വീടിനോട് ചേർന്ന ഷെഡില്‍ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലില്‍ അബദ്ധത്തില്‍ കഴുത്ത് കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പ്രാഥമിക നിഗമനം. വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പയ്യംമ്പള്ളി സെന്‍റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

Leave a Reply

spot_img

Related articles

വീണ വിജയനെതിരായ മാസപ്പടി കേസ് ആവിയാകില്ല; കെ.സുധാകരൻ

വീണ വിജയനെതിരായ മാസപ്പടി കേസ് ആവിയാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ. കേസ് തേച്ച് മായ്ച്ച് കളയാൻ കഴിയില്ല.ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി എല്ലാ ഒത്താശയും...

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ; പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

സസ്‌പെൻഷനിൽ തുടരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും.വകുപ്പുതല നടപടികളിൽ പരസ്പരം ആരോപണം...

പൂച്ചയെ രക്ഷിക്കുന്നതിനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു

തൃശൂർ മണ്ണുത്തി റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ്...

കാണാതായ പത്താംക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

വെഞ്ഞാറമൂട് നിന്നും കാണാതായ പത്താംക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടില്‍ അനില്‍കുമാര്‍-മായ ദമ്പതിമാരുടെ മകൻ അർജുൻ ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിലെ...