പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാൾ നാളെ മുതൽ നവംബർ 2 വരെ നടക്കും. നാളെ 2ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ പെരുന്നാൾ കൊടിയേറ്റ് നടക്കും.
3ന് തീർഥാടന വാരാഘോഷ സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് അധ്യക്ഷത വഹിക്കും.
ഹാരിസ് ബീരാൻ എംപി പ്രഭാഷണം നട ത്തും. 27 മുതൽ 31 വരെ ദിവസവും വൈകിട്ട് 4നു ഗ്രിഗോറിയൻ പ്രഭാഷണം നടത്തും.
നവംബർ 1ന് 3ന് തീർഥാടന വാരാഘോഷ സമാപന സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ് മാർ തോമസ് തറയിൽ സന്ദേശം നൽകും. 8ന് ഗ്ലൈഹിക വാഴ്വ്, 8.15ന് റാസ.
പെരുന്നാൾ ദിനമായ 2ന് 8.30 ന് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിൻ മേൽ കുർബാന.
10.30ന് ശ്ലൈഹിക വാഴ് വ്. 10.30ന് നേർച്ച സദ്യ. 12ന് എംജിഒസിഎസ്എം സമ്മേളനം ബാവാ ഉദ്ഘാടനം ചെയ്യും. 2ന് റാസ, 3ന് കൊടിയിറക്ക്.