ശ്രേഷ്‌ഠ ബാവായുടെ വിയോഗത്തിൽ യാക്കോബായ സഭ പള്ളികളിലും, പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം
സഭയുടെ കീഴിലുള്ള പള്ളി വക സ്ഥാപനങ്ങളിൽ നവംബർ 1, 2 തീയതികളിൽ അവിടുത്തെ ക്രമികരണങ്ങൾ അനുസരിച്ചു അവധി നൽകും.
സഭയുടെ ദൈവാലയങ്ങളിൽ ദുഃഖാചരണം ആയത് കൊണ്ട് പെരുന്നാളുകൾ മറ്റ് പൊതു പരിപാടികളും നടക്കുന്നു എങ്കിൽ അത് ആഘോഷങ്ങൾ ഇല്ലാതെ നടത്തപ്പെടേണ്ടത് ആണ് എന്ന് ഡോ. കുര്യാക്കോസ് മാർ തേയോഫിലോസ് അറിയിച്ചു.